അബുദാബി, 12 മാർച്ച് 2024 (WAM) -- 2023-ൽ യുഎഇ കൺസ്ട്രക്ഷൻ മാർക്കറ്റ് സൈസ് 94 ബില്യൺ ഡോളറായിരുന്നു, 2025-2028 കാലയളവിൽ വിപണി 3 ശതമാനത്തിൽ കൂടുതൽ എഎജിആർ കൈവരിക്കുമെന്ന് ലണ്ടൻ ആസ്ഥാനമായ കൺസൾട്ടിംഗ് കമ്പനിയും, ഡാറ്റാ അനലിറ്റിക്‌സ് ആയ ഗ്ലോബൽ ഡാറ്റ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.
വൈദ്യുത വാഹന വിപണിയിലെ പുരോഗതിക്കൊപ്പം ഗതാഗതത്തിലും പുനരുപയോഗ ഊർജ അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപം വർധിച്ചതാണ് വളർച്ചയ്ക്ക് കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം യുഎഇയുടെ നിർമ്മാണ വിപണിയിലെ ഏറ്റവും ഉയർന്ന വിഹിതം റെസിഡൻഷ്യൽ കൺസ്ട്രക്ഷൻ പിടിച്ചെടുത്തു, റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചാ കുതിപ്പ് തുടരുന്നു. ഈ വർഷം സർക്കാരിൻ്റെയും സ്വകാര്യമേഖലയുടെയും അടിസ്ഥാന സൗകാര്യ പദ്ധതികളിലൂടെയും നിക്ഷേപങ്ങളിലൂടെയും മേഖല മികച്ച വളർച്ചാ നിരക്ക് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ