യുഎഇ അംബാസഡറെ സ്വീകരിച്ച് എൽ സാൽവഡോർ രാഷ്‌ട്രപതി

സാൻ സാൽവഡോർ, 12 മാർച്ച് 2024 (WAM) -- മെക്‌സിക്കോയിലെ യുഎഇ അംബാസഡറും സാൽവഡോർ നോൺ റസിഡൻ്റ് അംബാസഡറുമായ അഹമ്മദ് ഹതേം അൽമെൻഹാലിക്ക് അദ്ദേഹത്തിൻ്റെ കാലാവധി അവസാനിക്കുന്ന അവസരത്തിൽ സാൽവഡോർ രാഷ്‌ട്രപതി നയിബ് ബുകെലെ, സ്വീകരണം നൽകി.

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കോടതിയുടെ ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ആശംസകൾ അൽമെൻഹാലിയെ അറിയിച്ചു. സാൽവഡോറിലെ സർക്കാരിനും ജനങ്ങൾക്കും കൂടുതൽ വികസനവും അഭിവൃദ്ധിയും കൈവരിക്കട്ടയെന്ന് അദ്ദേഹം ആശംസിച്ചു.

തൻ്റെ ഭാഗത്തുനിന്ന്, രാഷ്‌ട്രപതി ബുകെലെ യുഎഇ നേതാക്കൾക്ക് ആശംസകൾ അറിയിച്ചു. സർക്കാരിനും ജനങ്ങൾക്കും കൂടുതൽ വികസനത്തിനും വളർച്ചയ്ക്കും ആശംസകൾ അറിയിക്കുകയും ചെയ്തു.

യുഎഇയും എൽ സാൽവഡോറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ തൻ്റെ ഭരണകാലത്ത് അംബാസഡർ നടത്തിയ ശ്രമങ്ങളെ രാഷ്‌ട്രപതി ബുകെലെ അഭിനന്ദിക്കുകയും അദ്ദേഹത്തിൻ്റെ പുതിയ ചുമതലകളിൽ വിജയം ആശംസിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തൻ്റെ ദൗത്യത്തിൻ്റെ വിജയത്തിന് സംഭാവന നൽകിയതിന് സാൽവഡോറിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അൽമെൻഹാലി തൻ്റെ നന്ദി അറിയിച്ചു.


WAM/അമൃത രാധാകൃഷ്ണൻ