സർക്കാർ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സംരംഭങ്ങളും പദ്ധതികളും അവലോകനം ചെയ്ത് മന്ത്രിതല വികസന കൗൺസിൽ യോഗം

അബുദാബി, 12 മാർച്ച് 2024 (WAM) -- ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ മന്ത്രിതല വികസന കൗൺസിൽ യോഗത്തിന് നേതൃത്വം നൽകി.

അബുദാബിയിലെ അൽ ബത്തീൻ പാലസിൽ നടന്ന യോഗത്തിൽ യുഎഇയിലെ സർക്കാർ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും പദ്ധതികളും നയങ്ങളും യോഗം അവലോകനം ചെയ്തു.

യുഎഇയിലെ തൊഴിൽ വിപണിയുടെ ഫലപ്രാപ്തിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ദേശീയ സംരംഭങ്ങളുടെ ഫലങ്ങൾ, വ്യാവസായിക മേഖലയുടെ വികസനവും, സാമ്പത്തിക നയങ്ങളുടെയും തന്ത്രങ്ങളുടെയും ഫലങ്ങൾ എന്നിവ കൗൺസിൽ ചർച്ച ചെയ്തു.

വിദ്യാഭ്യാസ രംഗത്തെ നിരവധി പദ്ധതികൾക്കൊപ്പം സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും പുനരുപയോഗ ഊർജ തന്ത്രങ്ങളെക്കുറിച്ചുള്ള നവീകരണവും യോഗം ചർച്ച ചെയ്തു.

അജണ്ടയുടെ ഭാഗമായി, ബാങ്കിംഗ്, ഫിനാൻഷ്യൽ, ഇൻഷുറൻസ് മേഖലകളിലെ എമിറേറ്റൈസേഷൻ്റെ ഫലങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം 2022, 2023 വർഷങ്ങളിലെ നിരവധി സർക്കാർ റിപ്പോർട്ടുകൾ മന്ത്രിതല വികസന കൗൺസിൽ അവലോകനം ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ