ഷാർജ, 13 മാർച്ച് 2024 (WAM) -- ഷാർജയിലെ എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) ശാഖ നിലവിലുള്ള 'ഇഫ്താർ പ്രോജക്റ്റ്' കാമ്പയിനിൻ്റെ ഭാഗമായി ചൊവ്വാഴ്ച 6,166 ഭക്ഷണ പൊതികൾ വിതരണം ചെയ്തു.
കമ്മ്യൂണിറ്റി ഐക്യദാർഢ്യബോധം വളർത്തുന്നതിനുള്ള സംഘടനയുടെ സമർപ്പണത്തിന് ഉദാഹരണമായി ഇആർസി ടീമുകൾ എമിറേറ്റിലുടനീളം 13 സ്ഥലങ്ങളിലുള്ള ഗുണഭോക്താക്കളിലേക്ക് എത്തി.
കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിൽ അനുകമ്പ, നിസ്വാർത്ഥത, പോസിറ്റിവിറ്റി, നല്ല മനോഭാവം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്നതാണ് കാമ്പയിനിൻ്റെ പ്രധാന ലക്ഷ്യം.
WAM/അമൃത രാധാകൃഷ്ണൻ