അൽ ഐൻ, 15 മാർച്ച് 2024 (WAM) -- എമിറാത്തി ശിശുദിന ആഘോഷത്തിന്റെ ഭാഗമായി സൗജന്യ പ്രവേശനവുമായി രംഗത്ത് എത്തിയിരിക്കയാണ് അൽ ഐൻ മൃഗശാല . 12 വയസ്സുവരെയുള്ള എല്ലാ യുഎഇ കുട്ടികളെയും അവർക്കായി സമർപ്പിച്ചിരിക്കുന്ന സന്തോഷകരമായ അനുഭവങ്ങളും സാഹസികതകളും സംവേദനാത്മക പ്രവർത്തനങ്ങളും ആസ്വദിക്കാൻ ഇത് ക്ഷണിക്കുന്നു.
എല്ലാ പ്രായത്തിലുള്ളവർക്കും താൽപ്പര്യമുള്ള എല്ലാ സന്ദർശക അനുഭവങ്ങളും മൃഗശാല വാഗ്ദാനം ചെയ്യുന്നു. അൽ ഐൻ സഫാരി, ശൈഖ് സായിദ് ഡെസേർട്ട് ലേണിംഗ് സെൻ്റർ എന്നിവ നൽകുന്ന വിദ്യാഭ്യാസ ടൂറുകൾക്ക് പുറമെ വിംഗ്സ് ഓഫ് സഹാറ ഷോ, ഹിപ്പോ എൻക്ലോഷർ, ജിറാഫിന് ഭക്ഷണം നൽകൽ, ബഡ്ജി ഫീഡിംഗ്, ലെമൂർ വാക്ക്, അനിമൽ കീപ്പർ ടോക്കുകൾ തുടങ്ങിയ പരിപാടികൾ ആസ്വദിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പരിപാടി.
കുട്ടികൾക്ക് അവരുടെ വൈജ്ഞാനികവും ബൗദ്ധികവും സാംസ്കാരികവും സാമൂഹികവും ശാരീരികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അതുല്യമായ അനുഭവങ്ങളും അൽ ഐൻ മൃഗശാല വാഗ്ദാനം ചെയ്യുന്നു. അത്തരത്തിലുള്ള ഒരു അനുഭവമാണ് ചിൽഡ്രൻസ് ഡിസ്‌കവറി ഗാർഡൻ, ഇത് കണ്ടെത്തലുകളോടുള്ള ഇഷ്ടം പ്രോത്സാഹിപ്പിക്കുകയും മൃഗങ്ങളുമായി നേരിട്ടുള്ളതും സുരക്ഷിതവുമായ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
WAM/അമൃത രാധാകൃഷ്ണൻ