31.4 ബില്യൺ ഡോളറിലെത്തി യുഎഇ-യുഎസ് എണ്ണ ഇതര വ്യാപാരം

അബുദാബി, 15 മാർച്ച് 2024 (WAM) -- യുഎഇയും യുഎസും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൻ്റെ അളവ് 2023-ൽ 31.4 ബില്യൺ ഡോളറിലെത്തിയെന്നും യുഎസ്-യുഎഇ ബിസിനസ് കൗൺസിൽ പ്രസിഡൻ്റ് ഡാനി ഇ. സെബ്രൈറ്റ് പറഞ്ഞു. 2024-ലും ഇതേ വേഗതയിൽ വളർച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലേക്കുള്ള യുഎസ് കയറ്റുമതി കഴിഞ്ഞ വർഷം 24.8 ബില്യൺ ഡോളറിലെത്തിയെന്നും 2022ൽ 20.8 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയിൽ നിന്ന് 19 ശതമാനം വർധിച്ചുവെന്നും എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (വാം) നൽകിയ പ്രസ്താവനയിൽ സെബ്രൈറ്റ് കൂട്ടിച്ചേർത്തു.

യുഎഇയിലേക്കുള്ള യുഎസ് കയറ്റുമതി യുഎസിൽ 125,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നുവെന്നും യുഎസിലേക്കുള്ള യുഎഇ കയറ്റുമതി കഴിഞ്ഞ വർഷം 6.6 ബില്യൺ ഡോളറാണെന്നും യുഎസ്-യുഎഇ ബിസിനസ് കൗൺസിൽ പ്രസിഡൻ്റ് എടുത്തുപറഞ്ഞു.

റിയൽ എസ്റ്റേറ്റ്, മാനുഫാക്ചറിംഗ്, ഹെൽത്ത് കെയർ, ടെക്‌നോളജി തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യു.എ.ഇ.യുടെ നിക്ഷേപം യുഎസ് വിപണിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സെബ്രൈറ്റ് പറഞ്ഞു. ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസസ്, ഫിനാൻഷ്യൽ സർവീസ് ആൻഡ് പ്രൈവറ്റ് ഇക്വിറ്റി, ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് 2024ൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണത്തിന് സാധ്യതയുള്ള മൂന്ന് മേഖലകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇയും യുഎസും യുഎൻ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് (കോപ്28) മുന്നോടിയായി പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത എന്നീ മേഖലകളിൽ കഴിഞ്ഞ വർഷം കൈവരിച്ച വമ്പിച്ച മുന്നേറ്റം തുടരുകയാണെന്ന് സെബ്രൈറ്റ് പറഞ്ഞു. ബഹിരാകാശം, പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധത്തിൻ്റെ പരമ്പരാഗത അടിത്തറയുടെ തുടർച്ചയായ ശക്തി, അദ്ദേഹം വ്യക്തമാക്കി.


WAM/അമൃത രാധാകൃഷ്ണൻ