അബുദാബി, 18 മാർച്ച് 2024 (WAM) -- ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജിയുടെ(ഡിഎസ്സിഇ) 81-ാമത് യോഗം, കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്നു. കൗൺസിൽ സെക്രട്ടറി ജനറൽ അഹമ്മദ് ബുട്ടി അൽ മുഹൈർബി, ബോർഡ് അംഗങ്ങളായ ദാവൂദ് അൽ ഹജ്‌രി, അബ്ദുല്ല ബിൻ കൽബാൻ, സെയ്ഫ് ഹുമൈദ് അൽ ഫലാസി, ജുവാൻ-പാബ്ലോ ഫ്രെയ്ൽ, അഹ്മദ് മഹ്ബൂബ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. 2030, 2050 വർഷങ്ങളിലെ ഡിമാൻഡ് സൈഡ് മാനേജ്‌മെൻ്റ് സ്ട്രാറ്റജി കൗൺസിൽ അവലോകനം ചെയ്തു, ഇത് ജലത്തിൻ്റെയും വൈദ്യുതിയുടെയും ഉപഭോഗം കുറയ്ക്കുകയും ഹരിത കെട്ടിട പ്രവർത്തനങ്ങൾ, പുനർനിർമ്മാണം, വ്യാവസായിക, സർക്കാർ സൗകര്യങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം, സംസ്‌കരിച്ച മലിനജലത്തിൻ്റെ ഉപയോഗം, ബാഹ്യ ലൈറ്റിംഗ്, എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. കാര്യക്ഷമമായ ഊർജ, ജല ഡിമാൻഡ് മാനേജ്‌മെൻ്റിൽ ദുബായെ ആഗോള മാതൃകയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഹരിത സമ്പദ്‌വ്യവസ്ഥയും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് പൊതു-സ്വകാര്യ സംഘടനകളുടെ പങ്കാളിത്തത്തോടെ ജല, വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള പരിപാടികൾ കൗൺസിൽ പതിവായി അവലോകനം ചെയ്യുന്നു. കൗൺസിലിൻ്റെ പതിവ് അപ്‌ഡേറ്റ് ദുബായുടെ സുസ്ഥിര വികസനത്തിൻ്റെ മേഖലകളിൽ നിലവിലുള്ള പ്രോഗ്രാമുകളുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുള്ള സെറ്റ് ലക്ഷ്യങ്ങളുടെ നേട്ടത്തിൻ്റെ തോത് പ്രതിഫലിപ്പിക്കുന്നു.
എമിറേറ്റിലുടനീളമുള്ള ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ദിശയെ പിന്തുണയ്ക്കുന്നതിനുള്ള ശുപാർശകളും കൗൺസിൽ ചർച്ച ചെയ്തു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയ്ക്ക് അനുസൃതമായി ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിലും സ്ഥാപിക്കുന്നതിലും സ്വകാര്യ കമ്പനികളെ പിന്തുണയ്ക്കാൻ കൗൺസിൽ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ജനുവരി അവസാനത്തോടെ ദുബായിൽ 390 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം 49,300 ആയി.
WAM/അമൃത രാധാകൃഷ്ണൻ