മസ്ജിദ് ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൻ്റെ 50% പ്രതിമാസ അലവൻസായി നൽകാൻ നിർദ്ദേശിച്ച് യുഎഇ രാഷ്‌ട്രപതി

ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് (ജിഎഐഎഇ) കീഴിൽ പ്രവർത്തിക്കുന്ന ഇമാമുമാരും മുക്രിമാരും ഉൾപ്പെടെ എല്ലാ മസ്ജിദ് ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനത്തിന് തുല്യമായ പ്രതിമാസ സാമ്പത്തിക അലവൻസ് നൽകാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചു.