അബുദാബി, 19 മാർച്ച് 2024 (WAM) -- അഡ്നോക് പ്രോ ലീഗിൻ്റെ 16-ാം മാച്ച് വീക്കിൽ യുഎഇ പ്രോ ലീഗ് 'ഫാൻസ് ലീഗ്' സംരംഭത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു.
ഏറ്റവും ഉയർന്ന ഹോം ഹാജർ, ഏറ്റവും ഉയർന്ന ഹാജർ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് അവാർഡുകൾ തരം തിരിച്ചിരിക്കുന്നത്.
60,000 ദിർഹം മൂല്യമുള്ള ഏറ്റവും ഉയർന്ന ഹോം ഹാജർ വിഭാഗത്തിൽ അൽ ജസീറ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനത്തെത്തിയ അജ്മാൻ 40,000 ദിർഹവും നേടി.
അതേസമയം, ഫാൻസ് ലീഗിലെ ഏറ്റവും ഉയർന്ന ഹാജർ അവാർഡ് അൽ വാസലിന് ലഭിച്ചു, ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം അൽ ഐൻ സ്വന്തമാക്കി.
WAM/അമൃത രാധാകൃഷ്ണൻ