അബുദാബി, 20 മാർച്ച് 2024 (WAM) --ഉപരിതല ന്യൂനമർദ്ദം ബാധിച്ച യുഎഇയിൽ ഈ ഞായറാഴ്ച മുതൽ മഴക്കും കാറ്റിനും സാധ്യതയുള്ളതായി, നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
ഇന്ന് രാത്രി പുറപ്പെടുവിച്ച അലേർട്ടിൽ, മിന്നലോടും ഇടിയോടും കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്, ഇത് താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും എൻസിഎം പ്രവചിച്ചു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അപകടസാധ്യതകളെക്കുറിച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റ് തെക്ക്-കിഴക്ക് നിന്ന് വടക്ക്-കിഴക്കോട്ടും ഒടുവിൽ വടക്ക് പടിഞ്ഞാറോട്ടും മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമയങ്ങളിൽ പൊടിയും മണൽ കൊടുങ്കാറ്റും വീശാൻ ഇടയാക്കും, ഇത് റോഡുകളിലെ ദൃശ്യപരത ഗണ്യമായി കുറയ്ക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും മാറുന്ന കാലാവസ്ഥയെ കുറിച്ച് ബോധവാന്മാരാകാനും അഭ്യർത്ഥിക്കുന്നു.
സംവഹന മേഘങ്ങളുള്ള പ്രദേശങ്ങളിൽ ഒമാൻ കടൽ പ്രക്ഷുബ്ധമാക്കാനുള്ള സാധ്യതയും റിപ്പോർട്ട് വ്യക്തമാക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ