അഭ്യുദയകാംക്ഷികളുടെ റമദാൻ ആശംസകൾ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ്

ദുബായ്, 19 മാർച്ച് 2024 (WAM) -- യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ ഷിന്ദഗ മജ്‌ലിസിൽ ഇന്ന് റമദാൻ മാസത്തോടനുബന്ധിച്ച് അഭ്യുദയകാംക്ഷികളെ സ്വീകരിച്ചു.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിയുടെ ആദ്യ ഉപഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലാണ് ശൈഖ് മുഹമ്മദ് പ്രാദേശിക പ്രമുഖർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര സമൂഹത്തിലെ അംഗങ്ങൾ എന്നിവരടങ്ങുന്ന അഭ്യുദയകാംക്ഷികളുടെ ആശംസകൾ സ്വീകരിച്ചത്.

ദുബായ് ഇക്കണോമിക് അജണ്ട ഡി33ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും, നഗരത്തെ ഒരു പ്രമുഖ ആഗോള ബിസിനസ് ഹബ്ബായി ഉയർത്തുന്നതിനായി വിവിധ ബിസിനസ് മേഖലകളുമായുള്ള പങ്കാളിത്തം എന്നിവ അതിഥികളുമായി ചർച്ചയിൽ ഏർപ്പെട്ട ശൈഖ് മുഹമ്മദ്, എടുത്തുപറഞ്ഞു.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റ്, ദുബായ് എയർപോർട്ട് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചടങ്ങിൽ പങ്കെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ