ബ്രസ്സൽസ്, 18 മാർച്ച് 2024 (WAM) - പൊതുതാൽപ്പര്യ കാര്യങ്ങളിൽ സംസാരിക്കുന്ന വ്യക്തികളെ നിശബ്ദരാക്കാനുള്ള ദുരുപയോഗ വ്യവഹാരങ്ങൾക്കെതിരെയുള്ള നിയമത്തിന് ചൊവ്വാഴ്ച യൂറോപ്യൻ കൗൺസിൽ അംഗീകാരം നൽകി.
പൊതു പങ്കാളിത്തത്തിനെതിരായ സ്ട്രാറ്റജിക് വ്യവഹാരങ്ങൾ (സ്ലാപ്പ്) എന്ന് വിളിക്കപ്പെടുന്ന വ്യക്തി കേന്ദ്രീകൃതമായ ഈ നിയമം നിലവിൽ വരുന്നത്തോടെ പത്രപ്രവർത്തകരും മനുഷ്യാവകാശ സംരക്ഷകരും, നിരവധി നടപടിക്രമങ്ങളിൽ നിന്നും,സുരക്ഷാ നടപടികളിൽ നിന്നും പ്രയോജനം നേടും. അതിർത്തി കടന്നുള്ള പ്രത്യാഘാതങ്ങളുള്ള സിവിൽ വിഷയങ്ങളിൽ വ്യക്തമായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കോ അധിക്ഷേപകരമായ കോടതി നടപടികൾക്കോ ഈ സംരക്ഷണങ്ങളും നടപടികളും ബാധകമാകും.
വ്യക്തികൾക്ക്, നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ, ആദ്യഘട്ടത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയാൻ കോടതിയോട് ആവശ്യപ്പെടാം.
യൂറോപ്യൻ യൂണിയൻ്റെ ഒഫീഷ്യൽ ജേർണലിൽ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ഇരുപതാം ദിവസം നിയമം പ്രാബല്യത്തിൽ വരും. ദേശീയ നിയമനിർമ്മാണത്തിൽ നിയമം ഉൾപ്പെടുത്താൻ അംഗരാജ്യങ്ങൾക്ക് രണ്ട് വർഷത്തെ കാലാവധിയുണ്ട്.
WAM/അമൃത രാധാകൃഷ്ണൻ