റാസൽഖൈമ, 2024 മാർച്ച് 20,(WAM)--കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 കിലോയോളം മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ റാസൽഖൈമ കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് തടഞ്ഞു.
റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രണ്ടു യാത്രക്കാരുടെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
രണ്ട് യാത്രക്കാരിലുണ്ടായ സംശയത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.
പരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കളും സുരക്ഷാ നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
രാജ്യത്തെ സംരക്ഷിക്കുന്നതിലും കസ്റ്റംസ് ലംഘനങ്ങളും കള്ളക്കടത്തു കുറ്റകൃത്യങ്ങളും ചെറുക്കുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വഹിച്ച പങ്കിനെ റാസൽ ഖൈമ കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മഹ്‌റാസി അഭിനന്ദിച്ചു.
വകുപ്പിൻ്റെ കസ്റ്റംസ് ഇൻസ്‌പെക്ഷൻ കേഡർമാർക്കുള്ള തീവ്ര പരിശീലന കോഴ്‌സുകളിലൂടെയുള്ള പിന്തുണയുടെ ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
WAM/അമൃത രാധാകൃഷ്ണൻ