അബുദാബി, 21 മാർച്ച് 2024 (WAM) -- സമൂഹത്തെ പിന്തുണയ്ക്കുകയും നിസ്വാർത്ഥതയുടെയും സമർപ്പണത്തിൻ്റെയും ഉദാരതയുടെയും പ്രതിരൂപമായ സ്ത്രീകളോട് ജനറൽ വിമൻസ് യൂണിയൻ മേധാവി, മാതൃത്വത്തിനും കുട്ടിക്കാലത്തിനും വേണ്ടിയുള്ള സുപ്രീം കൗൺസിൽ പ്രസിഡൻ്റ്, ഫാമിലി ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ്റെ സുപ്രീം ചെയർവുമണും, രാഷ്ട്രമാതാവുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്, നന്ദി രേഖപ്പെടുത്തി. എല്ലാവരിലും സമൃദ്ധിയും നന്മയും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ നിർണായക പങ്ക് അവർ അംഗീകരിച്ചു.
മാതൃദിനത്തിൽ നടത്തിയ പ്രസംഗത്തിൽ, രാഷ്ട്ര യൂണിയൻ സ്ഥാപിച്ചുകൊണ്ട് ആരംഭിച്ച യാത്രയായ അമ്മമാരെ പിന്തുണയ്ക്കാനുള്ള പാരമ്പര്യം തുടരുന്നതിനുള്ള പ്രതിബദ്ധത ശൈഖ ഫാത്തിമ ആവർത്തിച്ചു. ദർശനമുള്ള നേതൃത്വത്തിനും ഭാവി തലമുറയുടെ വികസനത്തിൽ നിക്ഷേപിക്കുന്നതിലുള്ള വിശ്വാസത്തിനും നന്ദി ശൈഖ ഫാത്തിമ പറഞ്ഞു.
"ഞങ്ങൾ മാതൃദിനം ആഘോഷിക്കുമ്പോൾ, ദാനത്തിൻ്റെയും വിശ്വസ്തതയുടെയും സ്ത്രീ പ്രതിരൂപത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. കുടുംബ ഐക്യത്തിൻ്റെ അടിസ്ഥാന ശിലയായും സമൂഹത്തിലെ ഒരു വിളക്കുമാടമായും ധാർമ്മികമായ വളർത്തലിൻ്റെ വഴികാട്ടിയായും അവൾ നിലകൊള്ളുന്നു. യുഎഇയിലെയും ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും അഭിനന്ദനവും ആദരവും," ശൈഖ ഫാത്തിമ കൂട്ടിച്ചേർത്തു.
WAM/അമൃത രാധാകൃഷ്ണൻ