ഡൗൺ സിൻഡ്രോം ഉള്ളവരെ പുനരധിവസിപ്പിക്കുന്നതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് സായിദ് ഹയർ ഓർഗനൈസേഷൻ

അബുദാബി, 21 മാർച്ച് 2024 (WAM) -- ബൗദ്ധിക വൈകല്യമുള്ളവരെ, പ്രത്യേകിച്ച് ഡൗൺ സിൻഡ്രോം ഉള്ളവരെ ശാക്തീകരിക്കുന്നതിൻ്റെ പ്രാധാന്യം സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (ZHO) ഊന്നിപ്പറഞ്ഞു.

വൈവിധ്യങ്ങളെ വിലയിരുത്തി അവർക്ക് തുല്യ അവസരങ്ങൾ നൽകുന്ന ഇൻക്ലൂസീവ് പരിതസ്ഥിതികൾ സൃഷ്ടിക്കുന്നതിലൂടെ ഇത് നേടാനാകുമെന്ന് സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ പറഞ്ഞു. വിഭവങ്ങളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുക, സാമൂഹിക തടസ്സങ്ങൾ നീക്കം ചെയ്യുക, നിശ്ചയദാർഢ്യമുള്ള ആളുകൾക്ക്, പ്രത്യേകിച്ച് ഡൗൺ സിൻഡ്രോം ഉള്ളവർക്ക് തൊഴിൽ, വിദ്യാഭ്യാസം, സാമൂഹിക പങ്കാളിത്തം എന്നിവയ്‌ക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുന്ന നയങ്ങളും സമ്പ്രദായങ്ങളും നടപ്പിലാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എല്ലാ വർഷവും മാർച്ച് 21-ന് ആചരിക്കുന്ന വേൾഡ് ഡൗൺ സിൻഡ്രോം ദിനത്തിൽ, അബുദാബിയിലുടനീളമുള്ള തങ്ങളുടെ പരിചരണ, പുനരധിവാസ കേന്ദ്രങ്ങളിൽ എൻറോൾ ചെയ്തിട്ടുള്ള 279 വിദ്യാർത്ഥികൾക്ക് സേവനം നൽകുമെന്ന് സംഘടന അറിയിച്ചു.

സ്പീച്ച്, ലാംഗ്വേജ് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, പ്രത്യേക വിദ്യാഭ്യാസം തുടങ്ങിയ ആദ്യകാല ഇടപെടൽ പരിപാടികൾ, ഡൗൺ സിൻഡ്രോം ഉള്ള വ്യക്തികളെ ആശയവിനിമയം, സ്വയം പരിചരണം, സാമൂഹിക ഇടപെടലുകൾ, അക്കാദമിക് പഠനം എന്നിവയ്ക്ക് ആവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് സായിദ് ഹയർ ഓർഗനൈസേഷൻ അഭിപ്രായപ്പെട്ടു.

ലോക ഡൗൺ സിൻഡ്രോം ദിനം ആചരിക്കുന്നതിലൂടെ ഇത്തരം വ്യക്തികൾക്ക് അവബോധവും പിന്തുണയും നൽക്കാനും അവരുടെ അതുല്യമായ കഴിവുകളും ശക്തികളും തിരിച്ചറിയാനും സാമൂഹികമായ ഏകീകരണവും സ്വീകാര്യതയും വർധിപ്പിക്കാനും തങ്ങൾ ലക്ഷ്യമിടുന്നതായി സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ഹമ്മദി പറഞ്ഞു.

കൂടാതെ, ലോക ഡൗൺ സിൻഡ്രോം ദിനം ലോകമെമ്പാടുമുള്ള ആളുകൾക്ക് ഒത്തുചേരാനും ഈ അവസ്ഥ ബാധിച്ചവർക്ക് പിന്തുണ നൽകാനും അവസരമൊരുക്കുന്നു.

"ഡൗൺ സിൻഡ്രോമിനെക്കുറിച്ചുള്ള നമ്മുടെ ധാരണ വർധിപ്പിക്കുന്നതിലൂടെ, എല്ലാവരേയും ഉൾക്കൊള്ളുന്നതും അംഗീകരിക്കുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി നമുക്ക് പ്രവർത്തിക്കാം. ബാഹ്യ കമ്മ്യൂണിറ്റി അംഗങ്ങളുമായുള്ള അവരുടെ ഇടപെടലിലൂടെയും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിലൂടെയും നിശ്ചയദാർഢ്യമുള്ള ആളുകളെ സമൂഹത്തിലേക്ക് ശാക്തീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്നുവെന്ന് അൽ ഹമ്മദി ചൂണ്ടിക്കാട്ടി.

WAM/അമൃത രാധാകൃഷ്ണൻ