ഔഗഡൂഗോ, 22 മാർച്ച് 2024 (WAM) -- എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) 2024-ൽ ബുർക്കിന ഫാസോയിൽ റമദാൻ ഫുഡ് പാഴ്സൽ പ്രോജക്റ്റ് ആരംഭിച്ചു, ഇത് ഒരു പ്രാദേശിക മാനുഷിക സംഘടനയുമായി സഹകരിച്ചും യുഎഇയിൽ നിന്നുള്ള ദാതാക്കളുടെ പിന്തുണയോടെയും നടപ്പിലാക്കി.
ഇന്നുവരെ, 1,250 വ്യക്തികൾ ഈ സംരംഭത്തിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.
റമദാൻ മാസത്തോട് അനുബന്ധിച്ച് ബുർക്കിന ഫാസോയിലെ ദുർബലരായ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യുഎഇയുടെ നേതൃത്വത്തിന് കീഴിൽ ആഗോളതലത്തിൽ സൗമനസ്യവും ഔദാര്യവും പ്രചരിപ്പിക്കാനുള്ള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ