ബെൽജിയൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി നീതിന്യായ മന്ത്രി

അബുദാബി, 22 മാർച്ച് 2024 (WAM) --യുഎഇ നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവദ് അൽ നുഐമി, ബെൽജിയം ഉപപ്രധാനമന്ത്രിയും നീതിന്യായ മന്ത്രിയുമായ പോൾ വാൻ ടിഗ്‌ചെൽറ്റിനെയും പ്രതിനിധി സംഘത്തെയും മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് സ്വീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ജുഡീഷ്യൽ, നിയമ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ഇരു കക്ഷികളും ചർച്ച ചെയ്തു.

യുഎഇയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും വിവിധ ജുഡീഷ്യൽ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയെയും അൽ നുഐമി അഭിനന്ദിച്ചു.

രണ്ട് കക്ഷികളും തമ്മിൽ ഒപ്പുവെച്ച കരാറുകൾ പ്രകാരം, കൈമാറൽ അഭ്യർത്ഥനകളുമായി ബന്ധപ്പെട്ട് യുഎഇ സ്ഥിരമായ സഹകരണത്തിനും പിന്തുണയ്ക്കും ബെൽജിയൻ നീതിന്യായ മന്ത്രിക്ക് തൻ്റെ അഭിനന്ദനം അറിയിച്ചു.

യുഎഇയിലെ ബെൽജിയം അംബാസഡർ അൻ്റോയിൻ ഡെൽകോർട്ട്, നീതിന്യായ മന്ത്രാലയത്തിലെ നിയമകാര്യ ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ജഡ്ജി അബ്ദുൾ റഹ്മാൻ മുറാദ് അൽ ബലൂഷി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ