അബുദാബി, 2024 മാർച്ച് 23, (WAM) -- റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ഒരു മാളിൽ സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർ മരിക്കുകയും, ഒട്ടനവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രസ്തുത ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
ഈ ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
റഷ്യൻ ഗവൺമെൻ്റിനോടും ജനങ്ങളോടും ഈ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും അനുശോചനവും സഹതാപവും പ്രകടിപ്പിച്ച മന്ത്രാലയം, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.