പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഈജിപ്ഷ്യൻ രാഷ്ട്രപതിയും യുഎൻ സെക്രട്ടറി ജനറലും

കെയ്‌റോ, 24 മാർച്ച് 2024 (WAM) -- ഈജിപ്ഷ്യൻ രാഷ്‌ട്രപതി അബ്ദുൽ ഫത്താഹ് എൽ-സിസി, യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. ഗാസ മുനമ്പിലെ സമീപകാല സംഭവവികാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ യോഗം അഭിസംബോധന ചെയ്തു.

കെയ്‌റോയിൽ നടന്ന യോഗത്തിൽ, രാഷ്‌ട്രപതി സിസി യുഎൻ സുരക്ഷാ കൗൺസിലിൻ്റെ ഉത്തരവാദിത്തം ഊന്നിപ്പറയുകയും പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യുഎൻആർഡബ്ല്യുഎ)ക്കുള്ള പിന്തുണ ചില രാജ്യങ്ങൾ പിൻവലിക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. .

വെടിനിർത്തൽ, തടവുകാരുടെ കൈമാറ്റം, ഗാസയിലെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് മാനുഷിക സഹായം വിതരണം എന്നിവയ്ക്കുള്ള ശ്രമങ്ങൾ ഈജിപ്ഷ്യൻ രാഷ്‌ട്രപതി വിശദീകരിച്ചു. വിവിധ മേഖലകൾ തിരിച്ചുള്ള സഹായ വിതരണത്തിന് പ്രസക്തമായ യുഎൻ ഏജൻസികളുമായുള്ള ഏകോപനവും, വടക്കൻ ഗാസയിൽ എയർ ഡ്രോപ്പ് പരിഗണിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

രണ്ട് പാർട്ടികളും സാഹചര്യത്തിൻ്റെ ഗൗരവം അംഗീകരിക്കുകയും, സംഘർഷങ്ങൾ വർധിക്കുന്നത് തടയേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. അവർ പലസ്തീനികളുടെ കുടിയൊഴിപ്പിക്കലിനെ അവർ നിരാകരിക്കുകയും, റഫയിലെ സൈനിക പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽക്കുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ