ജൂണിൽ ഫെഡറൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ കുതിച്ചുയർന്ന് സ്വർണ വില

വേൾഡ് ക്യാപിറ്റൽസ്, 25 മാർച്ച് 2024 (WAM) - യുഎസ് ഫെഡറൽ റിസർവ് ജൂണിൽ പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന ആവർത്തിച്ചുള്ള പ്രവചനങ്ങളെത്തുടർന്ന് തിങ്കളാഴ്ച സ്വർണ്ണ വില ഉയർന്നതായി, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

0350 ജിഎംടി പ്രകാരം സ്പോട്ട് ഗോൾഡ് 0.4 ശതമാനം ഉയർന്ന് ഔൺസിന് 2,172.09 ഡോളറിലെത്തി. കൂടാതെ, യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.6 ശതമാനം ഉയർന്ന് ഔൺസിന് 2,173.40 ഡോളറിലെത്തി.

സ്‌പോട്ട് സിൽവർ ഔൺസിന് 0.2% ഉയർന്ന് 24.71 ഡോളർ, പ്ലാറ്റിനം 1% ഉയർന്ന് 902.60 ഡോളറായും പല്ലാഡിയം 1.4% ഉയർന്ന് 999.79 ഡോളറിലുമെത്തി.

WAM/അമൃത രാധാകൃഷ്ണൻ