മ്രജീബ് അൽ ഫൂദ് ക്യാമ്പിൽ സിറിയൻ അഭയാർത്ഥികൾക്ക് ഇഫ്താർ ഒരുക്കി എമിറാത്തി റിലീഫ് ടീം

മ്രജീബ് അൽ ഫൂദ്, 25 മാർച്ച് 2024 (WAM) -- എമിറാത്തി റിലീഫ് ടീമും മ്രജീബ് അൽ ഫൂഡ് ക്യാമ്പിലെ സിറിയൻ അഭയാർത്ഥികളുമായി ചേർന്ന് ജോർദാനിൽ തങ്ങളുടെ റമദാൻ പദ്ധതി തുടരുകയാണ് എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി).


പ്രതിബദ്ധതയുള്ള സന്നദ്ധപ്രവർത്തകർക്കൊപ്പം, എമിറാത്തി റിലീഫ് ടീം തലവൻ ഹസൻ സലേം അൽ-ഖായിദിയും ഡെപ്യൂട്ടി കമാൻഡർ യൂസഫ് അബ്ദുല്ല അൽ ഹർമൂദിയും ചേർന്ന് സിറിയൻ അഭയാർത്ഥികൾക്കുള്ള ഇഫ്താറിന് ആതിഥേയത്വം വഹിച്ചു.


സിറിയൻ അഭയാർത്ഥികളായ തങ്ങളുടെ സഹോദരങ്ങൾക്കൊപ്പം വിശുദ്ധ മാസം ചെലവഴിക്കാൻ കഴിഞ്ഞതിൽ അൽ-ഖായിദിയും മറ്റ് സന്നദ്ധപ്രവർത്തകരും തങ്ങളുടെ സന്തോഷം അറിയിച്ചു. മുൻകാലങ്ങളിൽ സിറിയൻ അഭയാർഥികൾ ക്യാമ്പിന് സമീപമുള്ള ടെൻ്റുകളിൽ റമദാൻ ആഘോഷിച്ചിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം മുതൽ തന്നെ എമിറാത്തി റിലീഫ് ടീം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു.


WAM/അമൃത രാധാകൃഷ്ണൻ