ഗാസയുമായി ബന്ധപ്പെട്ട യുഎൻഎസ്‌സി പ്രമേയത്തെ അറബ് ലീഗ് സ്വാഗതം ചെയ്തു

കെയ്‌റോ, 25 മാർച്ച് 2024 (WAM)--വിശുദ്ധ റമദാൻ മാസത്തിൽ ഗാസ മുനമ്പിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ഇന്ന് യുഎൻ സുരക്ഷാ കൗൺസിൽ(യുഎൻഎസ്‌സി) അംഗീകരിച്ച പ്രമേയത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂൾ ഗെയ്ത് സ്വാഗതം ചെയ്തു.

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം സെക്യൂരിറ്റി കൗൺസിൽ പാസാക്കിയതിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കാലഹരണപ്പെട്ട ഈ പ്രമേയം പെട്ടന്ന് നടപ്പിലാക്കേടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


WAM/അമൃത രാധാകൃഷ്ണൻ