അബുദാബി, 2024 മാർച്ച് 27, (WAM) -- അധിനിവേശ പലസ്തീൻ പ്രദേശത്തിൻ്റെ ജോർദാൻ താഴ്‌വരയിലെ 8,000 ദൂനാം ഭൂമി കണ്ടുകെട്ടാനുള്ള ഇസ്രായേൽ സർക്കാരിൻ്റെ പ്രഖ്യാപനത്തെ യുഎഇ ശക്തമായി അപലപിക്കുന്നതായും അധിനിവേശ പലസ്തീൻ പ്രദേശത്തിൻ്റെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും നിരസിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മേഖലയിൽ കൂടുതൽ സംഘർഷത്തിനും അസ്ഥിരതയ്ക്കും അപകടമുണ്ടാക്കുകയും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര നിയമസാധുതയെക്കുറിച്ചുള്ള പ്രമേയങ്ങൾക്ക് വിരുദ്ധമായ എല്ലാ രീതികളും യുഎഇ നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ യുഎഇ അഭിപ്രായപ്പെട്ടു.
മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും, അതുപോലെ തന്നെ ദ്വിരാഷ്ട്ര പരിഹാരത്തിന് ഭീഷണിയായ നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കുകയും സ്വതന്ത്ര പ പ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുന്നതിനായുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണയ്‌ക്കേണ്ടതിന്‍റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സമാധാനം, നീതി, പലസ്തീൻ ജനതയുടെ അവകാശങ്ങൾ സാക്ഷാത്കരിക്കൽ എന്നിവയിൽ യുഎഇയുടെ ഉറച്ച പ്രതിബദ്ധത മന്ത്രാലയം പ്രസ്താവനിയിലൂടെ വീണ്ടും ആവർത്തിച്ചു.
കൂടാതെ, കൂടുതൽ ജീവഹാനി ഒഴിവാക്കാനും, അധിനിവേശ പലസ്തീൻ പ്രദേശത്ത് സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും, സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകാനും അടിയന്തര വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.