അബുദാബി, 2024 മാർച്ച് 28, (WAM) -- ദുബായിൽ നടന്ന ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ പൊതുയോഗത്തിൽ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി അധ്യക്ഷത വഹിച്ചു. ഫൈനൽ അക്കൗണ്ടുകൾ, 2023ലെ അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോർട്ട്, 2024ലെ ഓഡിറ്റ് റിപ്പോർട്ട്, 2024ലെ എസ്റ്റിമേറ്റ് ചെയ്‌ത പ്രവർത്തന ബജറ്റ്, സ്‌പോർട്‌സ് പങ്കാളിത്തത്തിനുള്ള 2024 ബജറ്റ് എന്നിവയ്‌ക്കെല്ലാം യോഗത്തിൽ അംഗീകാരം ലഭിച്ചു. കൂടാതെ, ഒളിമ്പിക് കമ്മിറ്റിയിൽ അംഗത്വത്തിനുള്ള യുഎഇ ല്യൂജ് ഫെഡറേഷൻ്റെ അപേക്ഷ കമ്മിറ്റി അംഗീകരിച്ചു.
പാരീസിലെ മുപ്പത്തിമൂന്നാം ഒളിമ്പിക് ഗെയിംസ്, റിയാദിലെ ആദ്യ ഗൾഫ് ഇൻഡോർ, കോംബാറ്റ് ഗെയിംസ്, തായ്‌ലൻഡിലെ ആറാമത്തെ ഏഷ്യൻ ഇൻഡോർ ഗെയിംസ്, മാർഷ്യൽ ആർട്‌സ് ഗെയിംസ്, ആദ്യ ഗൾഫ് യൂത്ത് ഗെയിംസ് എന്നിവ ഉൾപ്പെടുന്ന 2024 കായിക ഷെഡ്യൂളിന് കമ്മിറ്റി അംഗീകാരം നൽകി. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആതിഥേയത്വം വഹിക്കുന്നത്. മികച്ച സാമൂഹിക പെരുമാറ്റങ്ങൾക്കും സമ്പ്രദായങ്ങൾക്കും അനുസൃതമായി കായിക തത്വങ്ങൾ പ്രചരിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് തലമുറകളെ തയ്യാറാക്കുന്നതിലും ബോധവത്കരിക്കുന്നതിലും ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ പ്രാധാന്യം ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി ഊന്നിപ്പറഞ്ഞു.
1979-ൽ യുഎഇയുടെ ഒളിമ്പിക് പ്രസ്ഥാനം സ്ഥാപിതമായതുമുതൽ ജനറൽ അസംബ്ലിയുടെ പിന്തുണയെ ദേശീയ ഒളിമ്പിക് കമ്മിറ്റി ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി പ്രശംസിച്ചു. രാജ്യത്തിന്റെ ഒളിമ്പിക് തയ്യാറെടുപ്പുകൾ ശക്തമാക്കുന്നത്തിനും, പുരോഗതി ഉറപ്പാക്കുന്നതിന് നൂതനമായ രീതികൾ രൂപപ്പെടുത്തുന്നതിലും ദീർഘകാല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും കമ്മിറ്റി പ്രധാന പങ്കുവഹിച്ചു. ഇത് യുഎഇയുടെ ഒളിമ്പിക് രംഗം ഗണ്യമായി രൂപപ്പെടുത്തുകയും പ്രസക്തമായ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ അംഗത്വത്തിലൂടെ തീരുമാനമെടുക്കുന്നതിന് സംഭാവന നൽകുകയും ചെയ്തു.
യുഎഇയുടെ സഹകരണം, സൗഹൃദം, സമാധാനം എന്നീ കാഴ്ചപ്പാടുകളുമായി ചേർന്ന്, സാമൂഹിക പെരുമാറ്റങ്ങൾക്കും സമ്പ്രദായങ്ങൾക്കും അനുസൃതമായി മാന്യമായ കായിക തത്വങ്ങൾ പ്രചരിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് തലമുറകളെ ബോധവത്കരിക്കുന്നതിൽ സമിതി നിർണായക പങ്ക് വഹിക്കുന്നു. വൈവിധ്യമാർന്ന ആശയങ്ങളും മൂല്യങ്ങളും വളർത്തിയെടുക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമായി ഒളിമ്പിക് പ്രസ്ഥാനത്തെയും, തങ്ങളുടെ ലക്ഷ്യങ്ങളെയും പുതുതലമുറകൾക്ക് പരിചയപ്പെടുത്തുന്നതിന് കമ്മിറ്റിക്കും അതിൻ്റെ വകുപ്പുകൾക്കും ഉത്തരവാദിത്തമുണ്ട്. വരാനിരിക്കുന്ന ഫസ്റ്റ് ഗൾഫ് യൂത്ത് ഗെയിംസും പാരീസ് 2024 ഒളിമ്പിക് ഗെയിംസും യുഎഇ അത്‌ലറ്റുകൾക്ക് സുപ്രധാന ഫോറങ്ങളായിരിക്കും, മറ്റ് ഗെയിമുകളിലെ എണ്ണവും പങ്കാളിത്തവും വർദ്ധിപ്പിക്കാനുള്ള സാധ്യതയും ഇവ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മിറ്റി വ്യക്തമാക്കി.
WAM/അമൃത രാധാകൃഷ്ണൻ