ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി

റോം, 28 മാർച്ച് 2024 (WAM) - റോമിലെ ഔദ്യോഗിക സന്ദർശന വേളയിൽ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനിയുമായി കൂടിക്കാഴ്ച നടത്തി.

യുഎഇയും, ഇറ്റാലിയും തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധത്തെക്കുറിച്ചും വാണിജ്യം, നിക്ഷേപം, ഊർജം, വികസനം തുടങ്ങി നിരവധി മേഖലകളിൽ തങ്ങളുടെ സഖ്യം ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതൽ സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

ഇരു രാജ്യങ്ങളും തങ്ങളുടെ വളർച്ചയും വികസന സാധ്യതകളും വിലയിരുത്തി, പങ്കാളിത്തം ശക്തിപ്പെടുത്താനും ലഭ്യമായ എല്ലാ വിഭവങ്ങളിലും നിക്ഷേപം നടത്താനും ശൈഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു.


WAM/അമൃത രാധാകൃഷ്ണൻ