സായിദ് ഹ്യുമാനിറ്റേറിയൻ ഡേ ദാനശീലം ശക്തിപ്പെടുത്തുന്നു: ഖാലിദ് ബിൻ സായിദ്

അബുദാബി, 2024 മാർച്ച് 29, (WAM) – സ്ഥാപക നേതാവ് സ്ഥാപിച്ച ശാശ്വതമായ പൈതൃകവുമായി യോജിച്ച്, പരോപകാരത്തിൻ്റെയും അനുകമ്പയുടെയും പിന്തുണയുടെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള രാജ്യത്തിൻ്റെ അചഞ്ചലമായ സമർപ്പണത്തെ സായിദ് മാനുഷിക ദിനം പ്രതീകപ്പെടുത്തുന്നതായി സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടിക്കാട്ടി.

“ശൈഖ് സായിദിൻ്റെ മഹത്തായ പൈതൃകം ഉയർത്തിപ്പിടിക്കാനും അദ്ദേഹം തുടക്കംകുറിച്ച സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ഈ അവസരത്തിൽ, മറ്റുള്ളവരുടെ ജീവിതത്തിൽ, നമുക്ക് നല്ല മാറ്റങ്ങൾ വരുത്താം. നമുക്ക് നല്ല മാറ്റത്തിന് പ്രചോദനമേകുന്നവരും മനുഷ്യരാശിക്ക് വേണ്ടി വാദിക്കുന്നവരുമാകാം, " ശൈഖ് ഖാലിദ് പറഞ്ഞു.

ശൈഖ് സായിദിൻ്റെ ദർശനപരമായ നേതൃത്വത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ശൈഖ് ഖാലിദ് അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത ദീർഘവീക്ഷണവും ദൃഢനിശ്ചയവും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള അഗാധമായ സമർപ്പണവും ഊന്നിപ്പറഞ്ഞു.

“മാനുഷിക പ്രവർത്തനരംഗത്ത് നമ്മുടെ രാജ്യം കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം, ശൈഖ് സായിദിൻ്റെ പാത പിന്തുടരാനും, ആവശ്യമുള്ളവർക്ക് പ്രചോദനവും പ്രതീക്ഷയും നൽകാനും അവർക്ക് സഹായഹസ്തം നീട്ടാനുമുള്ള നമ്മുടെ ദൃഢനിശ്ചയം പുതുക്കാം,” അദ്ദേഹം പറഞ്ഞു.