ഏപ്രിൽ 8 മുതൽ ഫെഡറൽ ഗവൺമെൻ്റിന് ഒരാഴ്ചത്തെ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് യുഎഇ കാബിനറ്റ്

അബുദാബി, 31 മാർച്ച് 2024 (WAM) -- ഫെഡറൽ ഗവൺമെൻ്റ് മേഖലയിലെ ഈദ് അൽ ഫിത്തർ അവധി ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ആരംഭിക്കുമെന്ന് യുഎഇ കാബിനറ്റ് അറിയിച്ചു. അവധി ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 15ന് തിങ്കളാഴ്ച പ്രവർത്തന ദിവസങ്ങൾ പുനരാരംഭിക്കുമെന്നും ഓഫീസ് അറിയിച്ചു.

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസാണ് എല്ലാ ഫെഡറൽ സ്ഥാപനങ്ങൾക്കും ഈദുൽ ഫിത്തർ അവധി സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു.

WAM/അമൃത രാധാകൃഷ്ണൻ