കെയ്‌റോ, 2 ഏപ്രിൽ 2024 (WAM) -- സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആസ്ഥാനം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഈജിപ്ത് അപലപിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ, ഈജിപ്തിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് അംബാസഡർ അഹമ്മദ് അബു സെയ്ദ്, ഏതെങ്കിലും ന്യായീകരണത്തിന് കീഴിൽ നയതന്ത്ര സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ഈജിപ്ത് ശക്തമായി അപലപിക്കുന്നതായി സ്ഥിരീകരിച്ചു.
സിറിയയുടെ പരമാധികാരം, പ്രദേശിക സമഗ്രത, പൗരന്മാരുടെ സുരക്ഷ എന്നിവയെ മാനിക്കുന്നതിൽ ഈജിപ്തിൻ്റെ ഐക്യദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.
WAM/അമൃത രാധാകൃഷ്ണൻ