ആഗോള സാമ്പത്തിക സേവനങ്ങളുടെ ഭാവി പുനർനിർമ്മിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് എഫ്എബിയും, മൈക്രോസോഫ്റ്റും

ദുബായ്, 2 ഏപ്രിൽ 2024 (WAM) --ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ ബാങ്കിംഗ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനായി ഫസ്റ്റ് അബുദാബി ബാങ്കും (എഫ്എബി) മൈക്രോസോഫ്റ്റും ഒരു സംയുക്ത ബിസിനസ് കരാറിൽ ഒപ്പുവച്ചു.

കരാർ പ്രകാരം, ഇരു വക്താക്കളും എഐ ഇന്നൊവേഷൻ ഹബ് നവീകരണം, സുസ്ഥിരത, ഉപഭോക്തൃ അനുഭവം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എഐ വഴിയുള്ള നവീകരണം, ആഗോള വളർച്ചയെ നയിക്കുക, സാമ്പത്തിക വിപണി പരിസ്ഥിതി വ്യവസ്ഥകളുടെ ഭാവി രൂപപ്പെടുത്തുക തുടങ്ങിയ മൂന്ന് പ്രധാന പ്രമേയങ്ങൾ അടിസ്ഥാനമാക്കിയാണ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നത്. ഉൽപ്പന്ന മെച്ചപ്പെടുത്തൽ, വ്യക്തിഗതമാക്കൽ, അതുല്യമായ എഐ അപകടസാധ്യത മോഡലുകൾ, മറ്റ് മുന്നേറ്റങ്ങൾ എന്നിവ നൽകിക്കൊണ്ട് സാമ്പത്തിക സേവനങ്ങളിലേക്ക് പുതിയ കണ്ടുപിടുത്തങ്ങളും എഐ സാങ്കേതികവിദ്യയും സ്വീകരിക്കുന്നത് ഹബ് ത്വരിതപ്പെടുത്തും.

ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണ സമന്വയം വിപണിയിൽ മുൻനിരയിലുള്ള, ഡിജിറ്റലായി പ്രവർത്തിക്കുന്ന സേവന മാതൃക എന്നിങ്ങനെ ബാങ്കിംഗ് മേഖലയ്‌ക്കുള്ള സാങ്കേതിക നവീകരണത്തിൽ എഫ്എബി കാര്യമായ പുരോഗതിക്ക് നേതൃത്വം നൽകി . 2031-ഓടെ യുഎഇയെ ഈ മേഖലയിലെ ലോകനേതാവായി ഉയർത്താൻ ലക്ഷ്യമിടുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ യുഎഇ സ്ട്രാറ്റജിയുമായി ഈ സംരംഭം യോജിക്കുന്നു.

ജനറേറ്റീവ് എഐ, ഇൻ്റലിജൻ്റ് ഓട്ടോമേഷൻ, മെഷീൻ ലേണിംഗ് എന്നിവയിലെ മുന്നേറ്റം ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള തന്ത്രപരമായ സംരംഭമായ എഐ ഇന്നൊവേഷൻ ഹബ് സ്ഥാപിക്കാൻ എഫ്എബി മൈക്രോസോഫ്റ്റുമായി സഹകരിച്ചുവെന്ന് എഫ്എബിയിലെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹന അൽ റോസ്തമാനി പറഞ്ഞു.

എഐ ഇന്നൊവേഷൻ ഹബ് നൂതനവും സുസ്ഥിരവും സുരക്ഷിതവുമായ ഒരു ബാങ്കായി എഫ്എബിയെ മാറ്റും., ഈ നൂതന സാങ്കേതിക വിദ്യ വികസന കരാർ പങ്കാളിത്തത്തെക്കുറിച്ചും,അതിന്റെ സാധ്യതയെക്കുറിച്ചും വാചാലയായ മൈക്രോസോഫ്റ്റ് ഗൾഫിലെ യുഎഇ ജനറൽ മാനേജർ നെയിം യാസ്ബെക്ക്, പറഞ്ഞു. ബാങ്കിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യാനും വിപ്ലവം സൃഷ്ടിക്കാനും
അസൂർ ജനറേറ്റീവ് എഐ കഴിവുകൾ ഉൾപ്പെടെ മൈക്രോസോഫ്റ്റിൻ്റെ അസൂർ എഐ സേവനങ്ങൾ ഉപയോഗിക്കാൻ ഇത് എഫ്എബിയെ പ്രാപ്തമാക്കും.

സഹകരണ മേഖലകളിൽ ബാങ്കിംഗ്-ആസ്-എ-സർവീസ്, റിസ്ക്-ആസ്-സർവീസ് എന്നിവ ഉൾപ്പെടുന്നു, അവ ഡിജിറ്റൽ സേവനങ്ങൾ, വായ്പ നൽകൽ, ഉപഭോക്താവ്, കോർപ്പറേറ്റ്, ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ് എന്നിവയ്ക്കുള്ളിലെ പേയ്‌മെൻ്റുകളിലുടനീളം തരംതിരിക്കാം.


WAM/അമൃത രാധാകൃഷ്ണൻ