അബുദാബി, 4 ഏപ്രിൽ 2024 (WAM) --ഈ അടുത്ത കാലങ്ങളിലായി യുഎഇയിലെ കാലാവസ്ഥ പ്രവചനാതീതമാണ്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതിനൊരു
പരിഹാരം കണ്ടെത്തുകയാണ് ട്രെൻഡ് റിസർച്ച് ആൻഡ് അഡ്വൈസറി ഗ്രൂപ്പ്. 'എഐ സ്കൈസ്: ട്രാൻസ്ഫോർമിംഗ് വെതർ പ്രെഡിക്ഷൻ ആൻഡ് ക്ലൈമറ്റ് അവയർനെസ്' എന്ന പഠനത്തിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത കൃത്യതയോടെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എങ്ങനെയാണ് കാലാവസ്ഥാ പ്രവചനത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതെന്ന് ഗവേഷണം അന്വേഷിക്കുന്നു.
ട്രെൻഡ്‌സിൻ്റെ എഐ, അഡ്വാൻസ്‌ഡ് ടെക്‌നോളജി തലവനായ നൂർ അൽ മസ്‌റൂയിയുടെ നേതൃത്വത്തിൽ നടന്ന പഠനം, ഉപഗ്രഹങ്ങൾ, കാലാവസ്ഥ പ്രവചന കേന്ദ്രങ്ങൾ, മറ്റ് സ്രോതസ്സുകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന വൻതോതിലുള്ള ഡാറ്റ വിശകലനം ചെയ്തുകൊണ്ട് എഐ സംവിധാനങ്ങൾക്ക് എങ്ങനെയാണ് കാലാവസ്ഥയെ കൂടുതൽ കൃത്യമായി മുൻകൂട്ടി കാണാൻ കഴിയുകയെന്ന് വിവരിക്കുന്നു. തീവ്രമായ കാലാവസ്ഥ സംഭവങ്ങൾ പ്രവചിക്കാനുള്ള ഈ കഴിവ് റിസ്ക് മാനേജ്മെൻ്റും ഡിസാസ്റ്റർ തയ്യാറെടുപ്പും മെച്ചപ്പെടുത്തുന്നു.
എഐ കാലാവസ്ഥ പ്രവചനം മെച്ചപ്പെടുത്തുക മാത്രമല്ല, കാലാവസ്ഥ വെല്ലുവിളികളെ നാം മനസ്സിലാക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുന്ന രീതിയെ അടിസ്ഥാനപരമായി മാറ്റുന്നുവെന്നാണ് പഠനത്തിന്റെ നിഗമനം.
WAM/അമൃത രാധാകൃഷ്ണൻ