ദുബായ്, 2024 ഏപ്രിൽ 04, (WAM) -- ദുബായ് ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ എയ്‌ഡ് ആന്‍റ് ഡെവലപ്‌മെൻ്റിന്‍റെ (ഡിഐഎച്ച്എഡി 2024) 20-ാമത് പതിപ്പ് 2024 ഏപ്രിൽ 23-ന് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിക്കും. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി, മാനുഷിക സഹായത്തിനും വികസനത്തിനുമുള്ള ലോകത്തെ പ്രമുഖ ഇവൻ്റായി കണക്കാക്കപ്പെടുന്നു.
ഡിഐഎച്ച്എഡി 2024 കോൺഫറൻസ് & എക്സിബിഷൻ വിവിധ മാനുഷിക സംഘടനകൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള സ്വാധീനമുള്ള നേതാക്കൾക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു വേദിയായി വർത്തിക്കുന്നു.
'മാനുഷിക നയതന്ത്രവും ഭാവിയിലേക്കുള്ള ഒരു യാത്രയും' എന്ന പ്രമേയത്തിൽ ഡിഐഎച്ച്എഡി അതിൻ്റെ 20-ാം വാർഷികം ആഘോഷിക്കുന്നു. നോർവേ രാജ്യമാണ് ഈ വർഷത്തെ വിശിഷ്ടാതിഥി. 154 രാജ്യങ്ങളിൽ നിന്നുള്ള 16,000-ത്തിലധികം പേർ ഈ വർഷത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം, ആഗോള ആരോഗ്യം, നേതൃത്വം, സ്ത്രീകളുടെയും യുവാക്കളുടെയും പങ്ക് തുടങ്ങിയ വിഷയങ്ങൾ പരിപാടിയുടെ മുഖ്യ അജണ്ടയിൽ ഉൾപ്പെടുന്നു.
"നമ്മുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതും നീതിയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു അന്താരാഷ്ട്ര ഭാവി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമാധാനം കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നായ മാനുഷിക നയതന്ത്രത്തിൻ്റെ പങ്ക് ശക്തിപ്പെടുത്തുന്നതിലൂടെ മാനുഷിക വിഷയങ്ങളിൽ സഹകരണവും സഹാനുഭൂതിയും വർദ്ധിപ്പിക്കുകയാണ് ഡിഐഎച്ച്എഡി 2024 ലക്ഷ്യമിടുന്നത്," ജിസിസി മേഖലയുടെ പിഎഎം റോവിംഗ് അംബാസഡറും ഡിഐഎച്ച്എഡി സുസ്ഥിര ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻ്റെ ചെയർമാനും ഡിസാബ് ചെയർമാനുമായ ഡോ. അബ്ദുൽസലാം അൽമദനി പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് എല്ലായ്‌പ്പോഴും ആവശ്യമുള്ളവരെ പിന്തുണയ്‌ക്കുന്നതിലും അവർ ലോകത്തിന്‍റ് ഏത് കോണിലായിരുന്നാലും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിലും ഒരു മുൻനിരയിലുണ്ട്. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടിന് അനുസൃതമായി പ്രവർത്തിക്കുന്ന നേതൃത്വവുമായി സഹകരിച്ചുള്ള ശ്രമങ്ങളിലൂടെ വിവിധ മാനുഷിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിൽ യുഎഇ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഡിഐഎച്ച്എഡി 2024-ലെ പരിപാടിയിൽ 131 ലോക മാനുഷിക പ്രഭാഷകരെ അവതരിപ്പിക്കുന്നു. അതിൻ്റെ പരിപാടിയിൽ സുപ്രധാന ചർച്ചകൾ സുഗമമാക്കുന്ന 24 പ്രധാന സെഷനുകളും പരിശീലനവും വ്യത്യസ്ത വീക്ഷണങ്ങളും മാനുഷിക നയതന്ത്രത്തിൽ പ്രായോഗിക പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്ന 144 നൂതന വർക്ക് ഷോപ്പുകളും ഉൾപ്പെടുന്നു.
"ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നിരവധി സംഘട്ടനങ്ങളിൽ ഇരകളാകുന്ന സിവിലിയൻ ജനസംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, ഡിഐഎച്ച്എഡി 2024-ൽ, മനുഷ്യത്വ നയതന്ത്രത്തിൻ്റെ (അന്താരാഷ്ട്ര മാനുഷിക നിയമവും മനുഷ്യാവകാശങ്ങളും ഉൾപ്പെടെ) അടിത്തറയും അതിൻ്റെ ഭാവിയും സംയുക്തമായി അവലോകനം ചെയ്യാം." ഡിഐഎച്ച്എഡി സുസ്ഥിര ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ സിഇഒയും ഡിസാബിൻ്റെ ഡയറക്ടറും; ഐക്യരാഷ്ട്രസഭയിലേക്കും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള പിഎഎം സ്ഥിരം പ്രതിനിധി അംബാസഡറുമായ ഗെർഹാർഡ് ജെ.ഡബ്ല്യു. പുട്ട്മാൻ-ക്രാമർ അഭിപ്രായപ്പെട്ടു.
ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും സുസ്ഥിര മാനുഷിക നയതന്ത്രം നടപ്പിലാക്കുന്നതിലും യുഎഇയുടെ സുപ്രധാന പങ്കിൻ്റെ വെളിച്ചത്തിൽ സംഘർഷ പരിഹാരത്തിനും ദുരന്ത നിവാരണത്തിനുമുള്ള പ്രാഥമിക മാർഗമായി മാനുഷിക നയതന്ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മൂന്ന് ദിവസത്തേക്ക് ഡിഐഎച്ച്എഡിയുടെ പരിപാടി വിശിഷ്ട സ്പീക്കർമാരെ അവതരിപ്പിക്കും. അതിർത്തി കടന്നുള്ള വെല്ലുവിളികളെ നേരിടുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തത്തിൻ്റെയും സഹകരണത്തിൻ്റെയും പ്രാധാന്യവും ചർച്ചകൾ അടിവരയിടും.
ചൈന, ഡെന്മാർക്ക്, മലേഷ്യ, നോർവേ, പോളണ്ട്, ഉസ്ബെക്കിസ്ഥാൻ, സാംബിയ, ഐക്യരാഷ്ട്രസഭ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള സമർപ്പിത രാജ്യ പവലിയനുകൾ എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ