ഈദ് അൽ ഫിത്തർ അവധിക്കാലം കളർഫുളാക്കാൻ എസ്ആർടിഎ

ദുബായ്, 2024 ഏപ്രിൽ 04, (WAM) --ഈദ് അൽ ഫിത്തർ അവധിക്കാലത്ത് നഗരം ചുറ്റി നടക്കുന്ന ആളുകൾക്കിടയിൽ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നത്തിനും സുരക്ഷിത ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നത്തിനും ഒരു പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കയാണ് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ). ഏപ്രിൽ 9 മുതൽ 12 വരെ നഗരങ്ങൾക്കിടയിലുള്ള എല്ലാ ഗതാഗത ലൈനുകളിലും 6,330 പ്രതിദിന പാസഞ്ചർ ട്രിപ്പുകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. നിരവധി അറബ്, വിദേശ പൗരന്മാരുടെ വാസസ്ഥാനം എന്ന നിലയിൽ, ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിനും തന്ത്രങ്ങൾ സ്വീകരിക്കുന്നതിനും അതോറിറ്റിയെ നയിക്കുന്നതായി ചെയർമാൻ യൂസഫ് ഖാമിസ് അൽ ഉഥ്മാനി പറഞ്ഞു.

എല്ലാ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ അവധിക്കാലത്ത് ഗതാഗത ഉപയോക്താക്കളെ ഉൾക്കൊള്ളാൻ അതോറിറ്റി 789 ബസുകൾ അനുവദിച്ചിട്ടുണ്ട്. പ്രതിദിനം അതോറിറ്റി നടത്തുന്ന ബസുകളും നഗരങ്ങൾക്കിടയിലുള്ള 15 പ്രധാന ലൈനുകളും തമ്മിലുള്ള സമയ ഇടവേള ഈദ് അവധിക്കാലത്ത് പീക്ക് ടൈമിൽ അഞ്ച് മിനിറ്റായി കുറയ്ക്കുക എന്നതാണ് ഒരു തന്ത്രം, സാധാരണ ദിവസങ്ങളിലെ 45 മിനിറ്റിൽ. എമിറേറ്റിലെ എല്ലാ ഗതാഗത ഉപയോക്താക്കൾക്കും അനുയോജ്യമായ സമയങ്ങളിൽ അയവുള്ളതും എളുപ്പമുള്ളതുമായ യാത്രകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട്, യാത്രകളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ നടപടി ലക്ഷ്യമിടുന്നു.

എസ്ആർടിഎയുടെ മാരിടൈം ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് ഈദ് അൽ ഫിത്തർ സമയത്ത് കടൽ യാത്രകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി, ഷാർജ എമിറേറ്റ്‌സ് ദുബായ്‌ക്കിടയിൽ പ്രതിദിനം നാല് യാത്രകൾ. ദുബായിലെ ആർടിഎയുമായുള്ള സംയുക്ത ഏകോപനത്തിൻ്റെയും സഹകരണത്തിൻ്റെയും ചട്ടക്കൂടിലാണ് ഇത് ചെയ്യുന്നത്.


WAM/അമൃത രാധാകൃഷ്ണൻ