റമദാൻ വിടപറയുമ്പോൾ ജോർദാനിൽ ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതമാക്കി ഇആർസി

സർഖ, 2024 ഏപ്രിൽ 07, (WAM) -- ഇസ്‌ലാമിക ദർശനങ്ങൾക്ക് അനുസൃതമായ സാമൂഹിക ഐക്യദാർഢ്യത്തിനുള്ള എമിറേറ്റ്‌സ് റെഡ് ക്രസൻ്റിൻ്റെ (ഇആർസി) പ്രതിബദ്ധത ജോർദാനിലെ മ്രജീബ് അൽ ഫൂദ് അഭയാർഥി ക്യാമ്പിലെ എമിറാറ്റി റിലീഫ് ടീമിൻ്റെ ഡെപ്യൂട്ടി കമാൻഡർ യൂസഫ് അബ്ദുല്ല അൽ ഹർമൂദി സ്ഥിരീകരിച്ചു.

12 മാനുഷിക സംഘടനകളുമായി സഹകരിച്ച് അൽ അസ്‌റാഖ്, അൽ റുസൈഫ, അൽ സർഖ, അൽ മഫ്‌റഖ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നടത്തിയ ഇആർസി ഓപ്പറേഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമ്മാനിലെയും അൽ സർഖയിലെയും പ്രത്യേക സ്ഥലങ്ങളിൽ വളണ്ടിയർ ടീമുകൾ ദിവസവും ഇഫ്താർ ഭക്ഷണം നൽകുന്നത് തുടരുന്നു.