റമദാനിൽ യുഎഇ-സൗദി അറേബ്യ പ്രതിവാര ഫ്ലൈറ്റുകളിൽ 13.3 ശതമാനം വർദ്ധനവ്

അബുദാബി, 2024 ഏപ്രിൽ 9,(WAM)-- വിശുദ്ധ റമദാൻ മാസമായ മാർച്ചിൽ യുഎഇക്കും സൗദി അറേബ്യക്കും ഇടയിലുള്ള വിമാനങ്ങളുടെ എണ്ണം 13.3% വർദ്ധിച്ച് 383 പ്രതിവാര ഫ്ലൈറ്റുകളായി. ഫെബ്രുവരിയിലെ 93 പ്രതിവാര ഫ്ലൈറ്റുകളിൽ നിന്ന് മാർച്ചിൽ 130 ഫ്ലൈറ്റുകളായി രാജ്യത്തിലേക്കുള്ള വിമാനങ്ങളുടെ 40% വർധനവ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) റിപ്പോർട്ട് ചെയ്തു. ദമാം, ജിദ്ദ, റിയാദ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെട്ട ഇത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ സർവീസ് വിപുലീകരിച്ച് ഫെബ്രുവരിയിലെ 63 ഫ്ലൈറ്റുകളിൽ നിന്ന് മാർച്ചിൽ 77 ഫ്ലൈറ്റുകളായി 22.2% വർദ്ധനവ് രേഖപ്പെടുത്തി.

എമിറേറ്റ്‌സിൻ്റെ രാജ്യത്തിലേക്കുള്ള വിമാനങ്ങൾ മാർച്ചിൽ ഏകദേശം 67 പ്രതിവാര ഫ്‌ളൈറ്റുകളിൽ എത്തിയപ്പോൾ, വിസ് എയർ അബുദാബി പ്രതിവാര 21 ഫ്‌ളൈറ്റുകളും, എയർ അറേബ്യയുടെ വിമാനങ്ങൾ ഏകദേശം 88 പ്രതിവാര ഫ്ലൈറ്റുകളിലും എത്തിയതായാണ് കണക്ക്. റമദാനിലും ഉംറ സീസണിലും ഇത്തിഹാദ് എയർവേയ്‌സ് 45,000 യാത്രക്കാരെ വിജയകരമായി കയറ്റി അയച്ചു, യാത്രക്കാരുടെ ഏറ്റവും മികച്ച ചോയ്‌സ് ജിദ്ദയാണ്. ഈ കാലയളവിൽ സൗദി അറേബ്യ സന്ദർശിച്ചവരിൽ ഭൂരിഭാഗവും യുഎഇ, ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.


എയർബസ് എ320, ബോയിംഗ് 777, ബോയിംഗ് 787 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങൾ ഉപയോഗിച്ച് ഇത്തിഹാദ് എയർവേസ് കിംഗ്ഡത്തിലെ മൂന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റ് നടത്തുന്നു. മാർച്ച് 15 മുതൽ ഇത്തിഹാദ് എയർവേസ് ജിദ്ദയിലേക്കും റിയാദിലേക്കും തങ്ങളുടെ സർവീസുകൾ സ്ഥിരമായി വർദ്ധിപ്പിച്ചിട്ടുണ്ട്.


WAM/അമൃത രാധാകൃഷ്ണൻ