അബുദാബി, 2024 ഏപ്രിൽ 10, (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം, സൈപ്രസിനും ഗാസ മുനമ്പിനും ഇടയിലെ സമുദ്ര ഇടനാഴി എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിനായി സൈപ്രസ് സ്ഥാപിച്ച 'അമാൽതിയ ഫണ്ടിലേക്ക്' 15 മില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് യുഎഇ പ്രഖ്യാപിച്ചു
ഗാസയിൽ എത്തിച്ചേരുന്ന മാനുഷിക സഹായങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായ വിതരണം ഉറപ്പാക്കുന്നതിനും ഗാസയിലേക്കുള്ള മാനുഷിക സഹായ പ്രവാഹത്തിനുള്ള ശേഷി ശക്തിപ്പെടുത്തുന്നതിനും ഫണ്ട് ലക്ഷ്യമിടുന്നു.
ഗാസ മുനമ്പിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങൾ നേരിടാൻ ബഹുരാഷ്ട്ര സഹകരണ സമീപനം ഉപയോഗിക്കുന്നതിനുള്ള സമർപ്പണത്തിൻ്റെ ഫലമാണ് ഈ ഫണ്ടിലേക്കുള്ള യുഎഇയുടെ സംഭാവനയെന്ന് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. സൈപ്രസിനും സ്ട്രിപ്പിനുമിടയിലുള്ള സമുദ്ര ഇടനാഴി അടച്ചുപൂട്ടുന്നതിന് മുമ്പ് പലസ്തീൻ ജനതയെ സഹായിക്കുന്നതിന് ഈ സമീപനം ഒരു മാതൃകയായി.
കഴിഞ്ഞ ദിവസം ഇസ്രായേൽ ദുരിതാശ്വാസ പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണത്തെ തുടർന്ന് സൈപ്രസിനും ഗാസ മുനമ്പിനുമിടയിലുള്ള കടൽ പാത അടച്ചുപൂട്ടിയിരുന്നു. ഈ സാഹചര്യത്തിൽ
എല്ലാ കര, വായു, കടൽ മാർഗങ്ങളിലൂടെയും വേഗത്തിലുള്ളതും സുരക്ഷിതവും തടസ്സമില്ലാത്തതും സുസ്ഥിരവുമായ ദുരിതാശ്വാസ വിതരണം ഉറപ്പുനൽകുന്നത് എത്ര നിർണായകമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അടിയന്തര സഹായങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമത്തിൻ്റെ ഭാഗമാണ് സമുദ്ര ഇടനാഴിയെന്ന് വിശ്വസിക്കുന്നതായും മന്ത്രാലയം സ്ഥിരീകരിച്ചു.
WAM/അമൃത രാധാകൃഷ്ണൻ