ഡബ്ല്യുഇടിഇഎക്സ് 2024-ന് ഒക്ടോബറിൽ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുത്ത് ദുബായ്

ദുബായ്, 2024 ഏപ്രിൽ 12, (WAM) -- ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യലൈസ്ഡ് എക്സിബിഷനുകളിലൊന്നായ 26-ാമത് വാട്ടർ, എനർജി, ടെക്‌നോളജി ആന്‍റ് എൻവയോൺമെൻ്റ് എക്‌സിബിഷന് (ഡബ്ല്യുഇടിഇഎക്സ്) 2024 ഒക്ടോബർ 1 മുതൽ 3 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) ആതിഥേയത്വം വഹിക്കും.

പ്രത്യേകിച്ച് യുഎഇയുടെ സുസ്ഥിര വർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഊർജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും നെറ്റ്-സീറോ കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സമാഹരിക്കാനുള്ള യുഎഇയുടെയും ദുബായുടെയും ശ്രമങ്ങളെ ഇത് പിന്തുണയ്ക്കുന്നതായി, എക്‌സിബിഷൻ സ്ഥാപകനും ചെയർമാനും, ദേവയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, പരിഹാരങ്ങൾ, നൂതനാശയങ്ങൾ എന്നിവയെക്കുറിച്ച് അറിയാനുള്ള ഒരു ആഗോള പ്ലാറ്റ്ഫോം പ്രദർശനം പ്രദാനം ചെയ്യുന്നു. നിലവിലുള്ളതും ഭാവിയിലുള്ളതുമായ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും എല്ലാവർക്കും ശോഭനവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.

വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറ്റം ചെയ്യാനും ഡീലുകൾ സ്വന്തമാക്കാനും പങ്കാളിത്തം കെട്ടിപ്പടുക്കാനും പ്രാദേശിക, ദേശീയ വിപണികളിലെ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും അനുയോജ്യമായ അവസരം കൂടിയാണ് എക്സിബിഷൻ.

2023-ൽ നടന്ന എക്സിബിഷന്‍റെ 25-ാമത് പതിപ്പിൽ ലോകമെമ്പാടുമുള്ള 62 രാജ്യങ്ങളിൽ നിന്നുള്ള 2,600 കമ്പനികളും പ്രാദേശിക, അന്തർദേശീയ കമ്പനികളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമായി 76 സ്പോൺസർമാരും പങ്കെടുത്തു. 16 രാജ്യങ്ങളിൽ നിന്നുള്ള 78,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 24 അന്താരാഷ്ട്ര പവലിയനുകളും എക്സിബിഷന്‍റെ സവിശേഷതയായിരുന്നു.