ദേശാടന ജീവിവർഗങ്ങളുടെ സംരക്ഷണത്തിനുള്ള രണ്ട് ചാമ്പ്യൻ പ്ലസ് അവാർഡുകൾ ഇഎഡി കരസ്ഥമാക്കി

അബുദാബി, 12 ഏപ്രിൽ 2024 (WAM) --2024-2027 കാലയളവിൽ ദുഗോങ്ങുകളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും സംരക്ഷണവും ആഫ്രിക്കയിലും യുറേഷ്യയിലും ഇരപിടിയൻ പക്ഷികളുടെ ദേശാടനവും പിന്തുണയ്ക്കുന്നതിലെ പ്രതിബദ്ധതയ്ക്കും പരിശ്രമത്തിനും അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) രണ്ട് ചാമ്പ്യൻ പ്ലസ് അവാർഡുകൾ കരസ്ഥമാക്കി. ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടന്ന പതിനാലാമത് കൺവെൻഷനിലെ മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈൽഡ് ആനിമൽസ് കൺവെൻഷനിലെ കോൺഫറൻസിലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.

മൈഗ്രേറ്ററി സ്പീഷീസ് ചാമ്പ്യൻ പ്രോഗ്രാമിന് കീഴിൽ കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്പീഷീസ് (സിഎംഎസ്) ക്യാമ്പനുകളെ പിന്തുണച്ച സംഘടനകൾക്കാണ് ചാമ്പ്യൻ പ്ലസ് അവാർഡുകൾ നൽകുന്നത്. 2009-ൽ പ്രോഗ്രാം ആരംഭിച്ചതുമുതൽ, സിഎംഎസ് അബുദാബി ഓഫീസ് നിന്നുള്ള രണ്ട് ധാരണാപത്രങ്ങളിലെ ചുമതലകൾ നിർവഹിക്കുന്നത് ഉൾപ്പെടെയുള്ള പിന്തുണയ്‌ക്കാണ് ഈ അംഗീകാരം.

യുഎഇയുടെ സ്ഥാപക പിതാവ് പരേതനായ ശൈഖ് സായിദിൻ്റെ കാഴ്ചപ്പാടിനും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും പരിസ്ഥിതി ഏജൻസി - അബുദാബിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനും സ്വീകരിച്ച സമീപനത്തിനും, നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾക്കും പിന്തുണയ്ക്കും ഇഎഡി സെക്രട്ടറി ജനറൽ ഡോ. ശൈഖ സലേം അൽ ദഹേരി നന്ദി രേഖപ്പെടുത്തി.


ദേശാടന ജീവിവർഗങ്ങളുടെ സംരക്ഷണത്തിൽ അബുദാബിയുടെ മുൻനിര സ്ഥാനത്തിൻ്റെ മറ്റൊരു സുപ്രധാന സ്ഥിരീകരണമാണ് ഈ അവാർഡുകൾ.ഈ അവാർഡുകളാൽ അംഗീകരിക്കപ്പെടുന്നത്, ദേശാടന ജീവിവർഗങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സഹകരണത്തിനായുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ കൂടുതൽ പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യും, കൂടാതെ എല്ലാ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കും.

“15 വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ സിഎംഎസ് ഓഫീസ് ആരംഭിച്ചതുമുതൽ, ഞങ്ങൾ നിരവധി പ്രധാന നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഉദാഹരണത്തിന്, റാപ്‌റ്റേഴ്‌സ് ധാരണാപത്രത്തിന് കീഴിൽ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലായി നിലവിൽ 64 ഒപ്പുകളുണ്ട്. അതുപോലെ, ദുഗോംഗ് ധാരണാപത്രത്തിൽ ഒപ്പുവെച്ച 27 രാജ്യങ്ങളുണ്ട്, അവരെല്ലാം അവരുടെ രാജ്യങ്ങളിൽ ഉടനീളം സംരക്ഷണ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നു, യുഎഇയുടെ അതിർത്തികൾക്കപ്പുറത്ത് ഞങ്ങളുടെ പ്രവർത്തനത്തെ പ്രതിധ്വനിപ്പിക്കാൻ ഇത് സഹായിക്കുന്നു, " അവർ കൂട്ടിച്ചേർത്തു.

അബുദാബിയിൽ ഡുഗോങ്ങുകളുടെയും കടലാമകളുടെയും ഗണ്യമായ ജനസംഖ്യയുണ്ട്, പ്രത്യേകിച്ച് വംശനാശഭീഷണി നേരിടുന്ന ഹോക്‌സ്ബിൽ ആമ, ഈ ഇനങ്ങളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തിനായി ഇഎഡി ഒരു ദീർഘകാല ഗവേഷണം, നിരീക്ഷണം, മാനേജ്മെൻ്റ് പ്രോഗ്രാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദുഗോംഗുകൾ നേരിട്ട ഭീഷണികൾക്കിടയിലും, ഏജൻസി സ്വീകരിച്ച ഫലപ്രദമായ സംരക്ഷണ നടപടികൾ കാരണം അവയുടെ എണ്ണത്തിൽ സ്ഥിരത നിലനിർത്താനായി.

അവാർഡ് നേടിയ "ഡുഗോംഗ്-സീഗ്രാസ് റിസർച്ച് ടൂൾകിറ്റ്", "2030 സീഗ്രാസ് ബ്രേക്ക്‌ത്രൂ" പ്രോഗ്രാമുകൾ എന്നിവ സിഎംഎസ് അബുദാബി ഓഫീസുമായി സഹകരിച്ച് ദുഗോങ് ധാരണപാത്രത്തിന്റെ നിബന്ധനകൾക്ക് കീഴിൽ ഇഎഡി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

WAM/അമൃത രാധാകൃഷ്ണൻ