സംയമനത്തിലൂടെ സംഘർഷം ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത് യുഎഇ

അബുദാബി, 2024 ഏപ്രിൽ 14, (WAM) – മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ, സംഘർഷവും അസ്ഥിരതയും രൂക്ഷമാകുന്നത് ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് യുഎഇ ആഹ്വാനം ചെയ്തു.

ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും മേഖലയെ ഒന്നടങ്കം അസ്ഥിരതയിലേക്ക് നയിക്കുന്നത് തടയാനും പരമാവധി സംയമനം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ യുഎഇ ആവശ്യപ്പെട്ടു.

ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും സംഘർഷങ്ങൾ പരിഹരിക്കാനും നിയമവാഴ്ച പാലിക്കാനും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെ മാനിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, ആഗോള സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ മേഖലയിലെ ദീർഘകാല പ്രശ്‌നങ്ങളും സംഘർഷങ്ങളും പരിഹരിച്ച് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനുള്ള അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ മന്ത്രാലയം ഐക്യരാഷ്ട്രസഭയോടും യുഎൻ സുരക്ഷാ സമിതിയോടും ആവശ്യപ്പെട്ടു.