അബുദാബി, 14 ഏപ്രിൽ 2024 (WAM) --അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യത്തിൻ്റെ കാലാവസ്ഥാ പാറ്റേണുകളിൽ കാലാനുസൃതമായ വ്യതിയാനങ്ങൾ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ വരെ തെക്ക് ഭാഗത്ത് ഉപരിതല ന്യൂനമർദ്ദം പ്രതീക്ഷിക്കുന്നതായും. ഈ സാഹചര്യത്തിൽ ചില തെക്കൻ തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു.
ന്യൂനമർദം തിങ്കളാഴ്ച ആഴത്തിലാകുമെന്നും ചൊവ്വാഴ്ച രാത്രി മുഴുവനും ബുധനാഴ്ച പുലർച്ചെ മുഴുവൻ രാജ്യത്തുടനീളം അസ്ഥിരത രൂക്ഷമാക്കുമെന്നും പ്രവചിക്കപ്പെടുന്നു. അറബിക്കടലിലെ ഈർപ്പം വർദ്ധിക്കുന്നതാണ് ഈ അസ്ഥിരതയ്ക്ക് പ്രധാന കാരണം. ചില സ്ഥലങ്ങളിൽ മിന്നൽ, ഇടിമിന്നൽ, ആലിപ്പഴം എന്നിവയ്‌ക്കൊപ്പം മഴയും പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ, മഴയ്ക്ക് സാധ്യയുള്ളതായും രാത്രിയിലേക്ക് ക്രമേണ കുറയുമെന്നും എൻസിഎം പ്രസ്താവിച്ചു.
WAM/അമൃത രാധാകൃഷ്ണൻ