യുഎഇ രാഷ്ട്രപതിയുമായി പ്രാദേശിക വികസനം ചർച്ച ചെയ്ത് ജോർദാൻ രാജാവ്

അബുദാബി, 14 ഏപ്രിൽ 2024 (WAM) -- ഇരു രാജ്യങ്ങളുടെയും വിവിധ മേഖലകളിലെ സഹകരണവും സംയുക്ത ഏകോപനവും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനും യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു.

സിവിലിയന്മാരെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയ്‌ക്കൊപ്പം ഗാസയിലെ ജനങ്ങൾക്ക് മാനുഷിക, മെഡിക്കൽ, ദുരിതാശ്വാസ സാമഗ്രികളുടെ ലഭ്യത വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും , മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

എല്ലാവർക്കും സുസ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുനൽകുന്നതിന്, ഈ മേഖലയിൽ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി അറബ് ശ്രമങ്ങൾ ഏകോപിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും സംഘർഷം കുറയ്ക്കാനും നീതിപൂർവകവും സമഗ്രവും ദീർഘകാലവുമായ സമാധാനത്തിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടതിൻ്റെ അടിയന്തിര ആവശ്യകതയും യോഗം അടിവരയിട്ടു.


WAM/അമൃത രാധാകൃഷ്ണൻ