പ്രാദേശിക സംഭവവികാസങ്ങളും ഗാസയിലെ മാനുഷിക പ്രതിസന്ധിയും ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതിയും, ബഹ്‌റൈൻ രാജാവും

അബുദാബി, 14 ഏപ്രിൽ 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഫോൺ സംഭാഷണം നടത്തി. സഹോദര ബന്ധത്തെക്കുറിച്ചും അവരുടെ പങ്കിട്ട താൽപ്പര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളുടെ സഹകരണ ശ്രമങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും, പരസ്പരം താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

മിഡിൽ ഈസ്റ്റിലെ സംഭവങ്ങൾ, പ്രത്യേകിച്ച് ഗാസ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതിനൊപ്പം, വെടിനിർത്തൽ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടപ്പിലാക്കേണ്ടത്തിന്റെ ആവശ്യകതയും ഇരു നേതാക്കളും വ്യക്തമാക്കി.

പ്രദേശത്തെ എല്ലാവരുടെയും സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുനൽകുന്നതിനായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ന്യായമായ, ദീർഘകാല സമാധാനം കൈവരിക്കേണ്ടതിൻ്റെ പ്രാധാന്യവും ഇരു വക്താക്കളും ഊന്നിപ്പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ