മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവിനെ പിന്തുണയ്ക്കാൻ റോഡ്മാപ്പ് തയ്യാറാക്കി ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി

ന്യൂയോർക്ക്, ഏപ്രിൽ 15, 2024 -- ആഗോള തലത്തിൽ ജലക്ഷാമം പരിഹരിക്കുന്ന മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവിൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പിന്തുണയ്ക്കാനുള്ള ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയുടെ (ഇതിഹാദ്ഡബ്ല്യുഇ) തന്ത്രപരമായ സമീപനം അധികൃതർ വിശദീകരിച്ചു. പൂർണ്ണമായ റിവേഴ്‌സ് ഓസ്‌മോസിസ് അടിസ്ഥാനമാക്കി ഉത്പാദനം നടത്തുന്ന യുഎഇയിലെ ഒരേയൊരു യൂട്ടിലിറ്റി എന്ന നിലയിൽ ഇത് തങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നാണെന്നും ഇതിഹാദ്ഡബ്ല്യുഇ അറിയിച്ചു.

ജലക്ഷാമം പരിഹരിക്കുന്നതിനായി നിക്ഷേപം ഉത്തേജിപ്പിക്കുക, സാങ്കേതിക പുരോഗതി ത്വരിതപ്പെടുത്തുക, ആഗോള സഹകരണം മെച്ചപ്പെടുത്തുക, ജലക്ഷാമത്തിൻ്റെ ഗൗരവത്തെക്കുറിച്ച് പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്നിവയാണ് ഫെബ്രുവരിയിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അവതരിപ്പിച്ച സംരംഭം ലക്ഷ്യമിടുന്നത്. ഈ സംരംഭത്തെ പിന്തണക്കുന്നത്തിനായി രാജ്യത്തിന്റെ ജല സുരക്ഷാ തന്ത്രത്തിൻ്റെ പ്രധാന ഘടകമായ ഖുറൈജ ജലവിതരണ കേന്ദ്രത്തിൽ പ്രസരണ, സംഭരണ ശേഷികൾ മെച്ചപ്പെടുത്തുന്നതിനായി ഇതിഹാദ്ഡബ്ല്യുഇ ഏകദേശം 2 ബില്യൺ ദിർഹം നിക്ഷേപമാണ് നടത്തിയത്.

നോൺ-റവന്യൂ വാട്ടർ (എൻആർഡബ്ല്യൂ) കുറയ്ക്കുന്നതിനായി സ്മാർട്ട് ബോൾ സാങ്കേതികവിദ്യയും ഡാറ്റ റെക്കോർഡറുകളും ഉപയോഗിച്ച് വിപുലമായ ശബ്ദ പരിശോധന, ഡിസ്ട്രിക്റ്റ് മീറ്ററിംഗ് സജ്ജീകരണം, നെറ്റ്‌വർക്ക് റിപ്പയർ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര പദ്ധതിയും സംഘടന പ്രാവർത്തികമാക്കുന്നു. ജലനഷ്ടം കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള എത്തിഹാദ്‌ഡബ്ല്യുഇയുടെ സമർപ്പണമാണ് ഈ തന്ത്രത്തിലൂടെ പ്രകടമാകുന്നത്, ഇത് ബോധവൽക്കരണ പരിപാടികളും ഒരു സ്മാർട്ട് മീറ്ററിംഗ് പ്ലാൻ പൂർത്തീകരണവും വഴി ശക്തിപ്പെടുത്തുന്നു.

ബോധവൽക്കരണ ക്യാമ്പിനുകളുടെയും സ്‌മാർട്ട് മീറ്ററിംഗ് സ്ട്രാറ്റജിയുടെ അന്തിമ രൂപീകരണത്തിൻ്റെയും പിന്തുണയുള്ള ഈ സമീപനം, ജലനഷ്ടം കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള എത്തിഹാദ്‌ഡബ്ല്യുഇയുടെ പ്രതിബദ്ധത അടിവരയിടുന്നു.

വ്യാവസായിക പ്രക്രിയകളുടെ വിദൂര നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി ഉപയോഗിക്കുന്ന വാട്ടർ സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ (എസ്‌സിഎഡിഎ) പദ്ധതിയുടെ സമാരംഭം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നു. കൂടാതെ, പമ്പിംഗ് ചെലവുകളും വൈദ്യുതി ഉപയോഗവും കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക വഴി മൊത്തത്തിലുള്ള ജലനഷ്ടം കുറയ്ക്കുന്നതിന് സംഭാവന നൽകുന്നു.

“ജല ദൗർലഭ്യത്തെ ചെറുക്കുന്നതിനുള്ള ഞങ്ങളുടെ റോഡ്‌മാപ്പിന് അടിവരയിടുന്നത് ഇന്നൊവേഷൻ ആണ്. പുതിയ സാങ്കേതികവിദ്യകളും ഞങ്ങളുടെ അതുല്യമായ ഗവേഷണ കഴിവുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ, ഞങ്ങളുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു. ഇത്തിഹാദ്‌ഡബ്ല്യുഇയുടെ തുടർച്ചയായ ശ്രമങ്ങളിൽ ജലസംരക്ഷണത്തിനും ജനങ്ങൾക്കിടയിൽ സുസ്ഥിരമായ ഉപയോഗത്തിനും ഊന്നൽ നൽകുന്ന 'ലെൽ ഖൈർ നൊറാഷിദ്' പോലുള്ള പരിപാടികളിലൂടെയുള്ള കമ്മ്യൂണിറ്റി ഇടപെടലുകളും ഉൾപ്പെടുന്നു," എന്ന് ഇത്തിഹാദ്‌ഡബ്ല്യുഇ സിഇഒ യൂസിഫ് അഹമ്മദ് അൽ അലി പറഞ്ഞു.

ഈ സംരംഭങ്ങൾ ജലത്തിൻ്റെ വിശ്വാസ്യതയും സുരക്ഷയും മെച്ചപ്പെടുത്തുക മാത്രമല്ല, ദേശീയ വീക്ഷണത്തോടും മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവിനോടും ചേർന്ന് സുസ്ഥിര ജല പരിപാലനത്തിൽ യുഎഇയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുമെന്നും അൽ അലി ഊന്നിപ്പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ