ദുബായ്, 15 ഏപ്രിൽ 2024 (WAM) -- ഡാറ്റാ ഉപയോഗവും ട്രാഫിക് അനലിറ്റിക് പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുന്നതിനായി ജപ്പനീസ് കമ്പനിയായ ലൊക്കേഷൻ മൈൻഡും അബുദാബിയുടെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്ററും ധാരണാപത്രത്തിൽ ഒപ്പുവച്ചു. എഐ, മെഷീൻ ലേണിംഗ് കണ്ടുപിടിത്തങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെ, ട്രാഫിക് സിഗ്നൽ പ്രവർത്തനം മെച്ചപ്പെടുത്താനും അപകടങ്ങൾ മുൻകൂട്ടി കാണാനും ട്രാഫിക് ഫ്ലോ വിലയിരുത്താനും എമിറേറ്റിൻ്റെ ഭാവി ദർശനത്തിനായി ധാരണാപത്രം ശ്രമിക്കുന്നു. പൊതുഗതാഗതത്തെക്കുറിച്ചുള്ള തത്സമയ ഡാറ്റ, റോഡിലെ ജനസാന്ദ്രതയെയും ചലനങ്ങളെയും കുറിച്ചുള്ള അറിയിപ്പുകൾ ഉൾപ്പെടെ സ്മാർട്ട് സിറ്റി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ധാരണാപത്രം തയ്യാറാക്കിയിട്ടുണ്ട്.
സാങ്കേതികവിദ്യയും നവീകരണവും ശക്തിപ്പെടുത്തുന്നതിലൂടെ, സഹകരണം, സേവന നിലവാരം മെച്ചപ്പെടുത്തുകയും കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗത സേവനങ്ങൾ നൽകാനുള്ള എമിറേറ്റിൻ്റെ ശേഷി ശക്തിപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, റോഡ് സുരക്ഷ ശക്തിപ്പെടുത്തുക, താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സഞ്ചാരം സുഗമമാക്കുന്ന മികച്ചതും സുസ്ഥിരവുമായ ഗതാഗത സംവിധാനം ഐടിസിയുടെ മികവ് പങ്കാളികൾ അവലോകനം ചെയ്തു.
ഗതാഗത മേഖലയിലെ സമഗ്ര സുസ്ഥിര വികസനത്തിനും പിന്തുണ നൽകുന്നതിനായി ഹൈഡ്രജൻ പവർഡ് ടാക്സി, ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ് തുടങ്ങിയ പയനിയറിംഗ് പദ്ധതികളും നിലവിൽ ഐടിസി സ്വീകരിച്ചിട്ടുണ്ട്.
കാര്യക്ഷമവും സുഗമവുമായ ട്രാഫിക് സംവിധാനം ഉറപ്പാക്കുന്നതിനായി നൂതന ഗതാഗത പരിഹാരങ്ങൾ വികസിപ്പിക്കുന്ന തിരക്കിലാണ് ഐടിസി.
WAM/അമൃത രാധാകൃഷ്ണൻ