എഐ, ലൈഫ് സയൻസസ് മേഖലകളിൽ രൂപകൽപ്പന ചെയ്തുകൊണ്ടിരിക്കുന്ന പദ്ധതികളുടെ മൂല്യം 3-4 ബില്യൺ ദിർഹം: മസ്ദാർ സിറ്റി സിഇഒ

അബുദാബി, 16 ഏപ്രിൽ 2024 (WAM) --ഊർജം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബഹിരാകാശം, ലൈഫ് സയൻസ്, കൃഷി തുടങ്ങിയ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള 3-4 ബില്യൺ ദിർഹം മുതൽ മുടക്കിൽ പദ്ധതികൾ രൂപകൽപന ഘട്ടത്തിലുണ്ടെന്ന് മസ്ദർ സിഇഒ അഹമ്മദ് ബഗൂം പറഞ്ഞു.

2025 പകുതിയോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മസ്ദാർ സിറ്റി കോംപ്ലക്‌സും 'ദി ലിങ്കും' ഉൾപ്പെടെയുള്ള പദ്ധതി ഏകദേശം 1 ബില്യൺ ദിർഹം വരുമെന്ന് പ്രതീക്ഷിക്കുന്നു," അബുദാബി ഫ്യൂച്ചർ എനർജി കമ്പനി (മസ്ദാർ) ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിയുടെ ആദ്യ ദിനത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (WAM) നൽകിയ പ്രസ്താവനയിൽ ബഖൂം കൂട്ടിച്ചേർത്തു.

ഈ മേഖലകളെല്ലാം അബുദാബി എമിറേറ്റിനും പൊതുവെ യുഎഇക്കും നിർണായകമാണെന്ന് സൂചിപ്പിച്ച അദ്ദേഹം, മസ്ദർ സിറ്റി നിലവിൽ ഊർജം, എഐ, ബഹിരാകാശം, ലൈഫ് സയൻസ്, കൃഷി തുടങ്ങിയ സുപ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അടിവരയിട്ടു.

മസ്ദർ സിറ്റിയിൽ ആസ്ഥാനം മാറ്റുന്നതിനും ഗവേഷണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുമായി അന്താരാഷ്ട്ര ബിസിനസുകളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.


മസ്ദാർ സിറ്റി ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു, കൂടാതെ ബിസിനസ്സിനും സാങ്കേതികവിദ്യയ്ക്കുമുള്ള ഒരു പ്രധാന കേന്ദ്രമാണ്. അദ്ദേഹം വ്യക്തമാക്കി, "സമ്പൂർണ വിദേശ ഉടമസ്ഥത, ആദായ നികുതി ഇളവ്, അനിയന്ത്രിതമായ കറൻസി വിനിമയം തുടങ്ങിയ ആകർഷകമായ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും ഇത് ബിസിനസുകൾക്ക് നൽകുന്നു.


WAM/ അമൃത രാധാകൃഷ്ണൻ