കഴിഞ്ഞ 75 വർഷക്കാലത്തെ ഏറ്റവും ശക്തമായ മഴക്ക് സാക്ഷ്യം വഹിച്ച് യുഎഇ

അബുദാബി, 2024 ഏപ്രിൽ 16, (WAM) -- കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് പെയ്ത ഏറ്റവും ശക്തമായ മഴയ്‌ക്ക് യുഎഇ ഇന്നലെ സാക്ഷ്യം വഹിച്ചു.

ഏപ്രിൽ 16, ചൊവ്വാഴ്ച രാത്രി 9 മണിവരെ രേഖപ്പെടുത്തിയിട്ടുള്ള മഴ യുഎഇയുടെ കാലാവസ്ഥാ ചരിത്രത്തിൽ ഒരു അസാധാരണമായ സംഭവമാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ കൂടുതൽ ശക്തമാകാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് അൽ ഐനിലെ "ഖത്ം അൽ ഷക്ല" പ്രദേശത്താണ്, 24 മണിക്കൂറിനുള്ളിൽ 254 മില്ലിമീറ്റർ രേഖപ്പെടുത്തി.

എൻസിഎമ്മിൻ്റെ ഷുവൈബ് സ്റ്റേഷനിൽ 2016/3/9-ന് 287.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തുകയും ചെയ്തു.

ഈ കനത്ത മഴ യുഎഇയിലെ ഒരു അസാധാരണ സംഭവമാണ്, ഇത് യുഎഇയിലെ വാർഷിക മഴയുടെ ശരാശരി വർധിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ ഭൂഗർഭ ജലശേഖരം പൊതുവെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.