പ്രതികൂല കാലാവസ്ഥയിലും തടസ്സരഹിതമായ സേവനം നൽകി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

അബുദാബി, 2024 ഏപ്രിൽ 17, (WAM) -- ശക്തമായ മഴയും അത് സൃഷ്ടിച്ച പ്രതികൂലാവസ്ഥയുടെ പശ്ചാത്തലത്തിലും പൂർണമായി പ്രവർത്തിക്കുന്ന സായിദ് അന്താരാഷ്ട്ര വിമാനത്താവളം, യാത്രക്കാർക്ക് സുഗമവും തടസ്സരഹിതവുമായ സേവനം നൽകുന്നതിന് എയർലൈനുകളുമായും സർവീസ് സ്റ്റാഫുകളുമായും ചേർന്ന് പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.

യാത്രാബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് യാത്രക്കാർ അതത് എയർലൈനുകളുടെ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഫീഡുകളും പരിശോധിക്കാനും അധികൃതർ നിർദ്ദേശിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഒരു ചരക്ക് വിമാനവും 20 പാസഞ്ചർ വിമാനങ്ങളും ഉൾപ്പെടെ 21 വിമാനങ്ങൾ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (DXB) നിന്ന് സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് (AUH) വഴിതിരിച്ചുവിട്ടു.