ന്യൂഡൽഹി, 17 ഏപ്രിൽ 2024 (WAM) -- ഏപ്രിൽ 18,19 വ്യാഴം, വെള്ളി ദിവസങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം നീട്ടിയതായി ദുബായ് ഗവൺമെൻ്റ് അറിയിച്ചു. ഓൺ-സൈറ്റ് ജോലി ചെയ്യുന്നവർ ഒഴികെ എല്ലാവർക്കും ഇത് ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മോശം കാലാവസ്ഥയെ തുടർന്നാണ് ഫീൽഡ് ടീമുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് റിമോട്ട് വർക്കിനുള്ള കാലാവധി നീട്ടാൻ തീരുമാനിച്ചത്. കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യം ലഘൂകരിക്കാൻ ദുബായിലെ എല്ലാ ബന്ധപ്പെട്ട അധികൃതരും തങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കൂടാതെ, എല്ലാവരുടെയും സുരക്ഷ നിലനിർത്തുന്നതിനും വ്യാഴം, വെള്ളി ദിവസങ്ങളിൽ, ദുബായിലെ സ്വകാര്യ സ്കൂളുകൾ വിദൂര പഠനം വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ