ദുബായ്, 2024 ഏപ്രിൽ 18, (WAM) -- എമിറേറ്റ്‌സ്, ഫ്ളൈദുബായ് എന്നീ എയർലൈനുകൾക്ക് വേണ്ടി ടെർമിനൽ 3-ൽ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പുനരാരംഭിച്ചതായി ദുബായ് എയർപോർട്ട്സ് ഔദ്യോഗികമായി അറിയിച്ചു.
എയർപോർട്ട്, ഫ്ലൈറ്റ് ഓപ്പറേഷനുകൾ സംബന്ധിച്ച സമീപകാല അപ്‌ഡേറ്റിൽ, ടെർമിനൽ 3-ലെ ഡിപ്പാർച്ചർ ഹാളിൽ യാത്രക്കാരുടെ ഗണ്യമായ ഒഴുക്ക് അനുഭവപ്പെടുന്നതായി ദുബായ് എയർപോർട്ട്സ് അറിയിച്ചു, സ്ഥിരീകരിച്ച ഫ്ലൈറ്റ് ബുക്കിംഗ് ഉണ്ടെങ്കിൽ മാത്രമേ വിമാനത്താവളത്തിലേക്ക് യാത്രചെയ്യാവു എന്നും അധികൃതർ യാത്രക്കാരോട് നിർദ്ദേശിച്ചു.
ഫ്ലൈറ്റുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും ദുബായ് എയർപോർട്ട്സ് യാത്രക്കാരോട് നിർദ്ദേശിച്ചു.