മിഡിൽ ഈസ്റ്റിൽ സുരക്ഷാ ഭീഷണിയുയർത്തുന്ന സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് യുഎഇയും നെതർലൻഡും

അബുദാബി, 2024 ഏപ്രിൽ 19, (WAM) – മിഡിൽ ഈസ്റ്റിൽ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സംഭവവികാസങ്ങളും അന്തർദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, നെതർലൻഡ്‌സ് വിദേശകാര്യ മന്ത്രി ഹങ്കെ ബ്രൂയിൻസ് സ്ലോട്ടുമായി ചർച്ച നടത്തി. മേഖലയിലെ സംഘർഷങ്ങളും അസ്ഥിരതയും വിപുലീകരിക്കുന്നത് തടയാൻ സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും സംഘർഷം തടയുന്നതിനുമുള്ള പ്രവർത്തന പാതകൾ അവർ അവലോകനം ചെയ്തു. ഗാസ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ചും സാധാരണക്കാർക്ക് സുരക്ഷിതവും സുസ്ഥിരവുമായ സഹായ നൽകുന്നത്തിൻ്റെ ആവശ്യകതയെക്കുറിച്ചും അവർ ചർച്ച ചെയ്തു.

മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കേണ്ടതിൻ്റെയും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകത ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഊന്നിപ്പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സുരക്ഷയുടെയും സ്ഥിരതയുടെയും സ്തംഭങ്ങൾ ഏകീകരിക്കുന്നതിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള കൂട്ടായ ശ്രമങ്ങളുടെയും ക്രിയാത്മക സഹകരണത്തിൻ്റെയും പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.