അബുദാബി, 21 ഏപ്രിൽ 2024 (WAM) -- കാലാവസ്ഥ പ്രവചനം അനുസരിച്ച്, അടുത്ത ആഴ്ച (ഏപ്രിൽ 22 തിങ്കൾ മുതൽ ഏപ്രിൽ 26 വെള്ളി വരെ) രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലകളിലും ദ്വീപുകളിലും തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത കൂടുതലാണെന്നും പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച, ഭാഗികമായി വടക്കു, കിഴക്കൻ പ്രദേശങ്ങൾ ഉച്ചതിരിഞ്ഞ് മേഘാവൃതമായ ആകാശത്തേക്ക് മാറും. വെള്ളിയാഴ്ച, സംവഹന മേഘങ്ങൾ പ്രതീക്ഷിക്കുന്നതായും, പർവതങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തെ കാലാവസ്ഥ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ആവശ്യാനുസരണം അപ്‌ഡേറ്റുകൾ നൽകുമെന്നും എൻസിഎം പ്രസ്താവിച്ചു.
WAM/അമൃത രാധാകൃഷ്ണൻ